JHL

JHL

തലപ്പാടിയിൽ റെസ്‌റ്റോറൻറ്റിൽ സൂക്ഷിച്ച പണം മോഷ്ടാവ് കവർന്നു. പണം നഷ്ടപ്പെട്ടതറിഞ്ഞ് സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യം ലഭിച്ചു


മഞ്ചേശ്വരം(True News 17 September 2019) : കുഞ്ചത്തൂര്‍ തുമിനാട് ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന  അറേബ്യന്‍ മെക്‌സിക്കോയിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ  ഫൈബര്‍ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 18100 രൂപ കവര്‍ന്നു. വൈകിട്ട് നാലുമണി മിതല്‍ പുലര്‍ച്ചെ 3 മണിവരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആബിദ് ഹോട്ടലില്‍ ഉറങ്ങുന്നതിനിടെയാണ് മോഷണം. കോഴി ഇറച്ചി വാങ്ങാനായി സൂക്ഷിച്ച പണമാണ് മോഷ്ടാവ് കൈക്കലാക്കിയത്. ഹോട്ടലില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹോട്ടലുടമ ബന്തിയോട് അടുക്കയിലെ ഇബ്രാഹിമിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

robbery-at arbian-mexico-rest

No comments