Header Ads

test

താങ്ങാനാവാത്ത വേർപാടുകൾ ... നഷ്ടമായത് നിസ്വാർത്ഥ പണ്ഡിതനെ ( ലേഖനം : ജംഷീദ് അടുക്കം)

മനസ്സിനെ എങ്ങിനെ സമാധാനപ്പിക്കും, ഒരു വിടവ് നികത്തും മുമ്പേ മറ്റൊന്ന്,
ജനിച്ചാൽ ഒരു നാൾ മരണം നമ്മെയും തേടിയെത്തും തീർച്ച-പക്ഷെ സമുദായത്തിന്റെ കാവലാൾ ആവുന്ന പ്രിയപ്പെട്ടവർ വിടവാങ്ങിയാൽ എങ്ങിനെ സഹിക്കാനാകും.

നികാഹിന്റെ വേദിയിൽ എന്റെ കണ്ണുകൾ തേടിയത് ആ മഹാ മനൂഷിയെയാണ്, കണ്ണുകൾ നിറഞ്ഞത് ആ പണ്ഡിതരെ ഓർത്തു കൊണ്ടായിരുന്നു, ഇത്ര  പെട്ടന്ന് അങ് പോയി മറയുമെന്നൊരിക്കലും പ്രതിക്ഷിച്ചതേയില്ല.   പ്രിയ്യപ്പെട്ട ഖാസിം ഉസ്താദ്,
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഫോൺ വിളിച്ച്  അങ്ങയോട്  സംസാരിച്ചപ്പോൾ നിറഞ്ഞ സന്തുഷ്ട്ടനായിരുന്നു ഞാൻ, പലരോടും പറഞു എന്റെ നിക്കാഹിന്റെ വേദിയിൽ സുന്ദരമായ ഖുതുബക്കും പ്രാർത്ഥനയ്ക്കും അങ് ഉണ്ടാകുമെന്ന്,
പ്രിയപ്പെട്ട ഉസ്താദ് വിടപറഞ്ഞുവെന്ന വാർത്ത കേൾക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ഞാൻ അങ്ങയുടെ സാനിദധ്യം  കൂട്ടുകാരോട്  സന്തോഷത്തോടെ പങ്ക് വെച്ചിരുന്നു,
നിറഞ്ഞ പ്രതീക്ഷയോടെ പറന്നുയരാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെയാണ് പ്രിയപ്പെട്ട ശൈഖുനയുടെ മരണ വാർത്ത ഞെട്ടലോടെ തേടിയെത്തിയത്...
യാ അല്ലാഹ് ...എന്തൊരു മരണമാണ് റബ്ബേ....
മനസ്സിനെ എങ്ങിനെ സമാധാനിപ്പിക്കുമെന്നറിയാതെ ഞാൻ പകച്ചു നിന്നു ..

ശൈഖുനാ എം എ ഖാസിം ഉസ്താദ്..

നിഷ്കളങ്കനായ പണ്ഡിതൻ, നിസ്വാർത്ഥ സേവകൻ ,സമുദായത്തിന്റെ  ഉന്നമനത്തിന് വേണ്ടി രാപകൽ പ്രയത്നിച്ച മഹാ മനൂഷീ, എല്ലാം സമചഞസമായി  സമ്മേളിച്ചവരായിരുന്നു ശൈഖുനാ എം എ ഖാസിമുസ്താദ്.
വടക്കേ മലബാറിന്റെ ജ്ഞാന പ്രസരണ രംഗത്ത് ഖാസിമുസ്താദിന്റെ സംഭാവനകൾ ഏറെ പ്രശംസിക്കപ്പെട്ടതാണ്, കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്മാരാണ് ശൈഖുനയ്ക്കുള്ളത്, വിവിധങ്ങളായ മഹല്ലുകളിലും സ്ഥാപനങ്ങളിലും ഉന്നത പദവികളിരിക്കുന്നവരാണ് പലരും.
നീണ്ട വർഷത്തോളമായി ദീനി ദഅവ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ശൈഖുനാ തികഞ്ഞ സൗമ്യതയുടെ പര്യായമായിരുന്നു.
ആർക്കും ഏത് സമയത്തും എന്തും തുറന്ന് പറയാനുള്ള അവസരം ഉസ്താദ് തുറന്ന് വെച്ചിരുന്നു, 
എസ് ബി വി യുടെയും പിന്നീട് എസ് കെ എസ് എസ് എഫിന്റെ പ്രവർത്തന കാലങ്ങൾക്ക് മുൻപ് തന്നെ അവിടത്തെ അടുത്തറിയാൻ സാധിച്ചിരുന്നു, സംഘടനാ രംഗത്തേക്ക് കടന്നെത്തിയപ്പോൾ അടുക്കും തോറും അത്ഭുതമായിരുന്നു ആ മനുഷ്യൻ.
ഒരിക്കൽ കുമ്പള മേഖല എസ് കെ എസ് എസ് എഫ് മൊഗ്രാലിൽ വെച്ച് തബ്ലീഗ് ജമാഅത്തിന്റെ പൊള്ളത്തരങ്ങൾക്കെതിരെ ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു,ദിവസങ്ങൾ കഴിഞ് പരിപാടിയുടെ ദിവസം അടുത്ത് വന്നു, ഇനി മണിക്കുറുകൾ മാത്രം ബാക്കി, പ്രവത്തകരെല്ലാം അങ് അങ്ങിങ്ങുന്നുമായി എത്തിച്ചേർന്ന് കൊണ്ടിരിക്കുന്നു, പരിപാടിക്ക് ഏതാനും സമയം മാത്രം ബാക്കി നിൽക്കെ ഞങ്ങളെയൊക്കെ ആശങ്കയിലാക്കി കാർമേഘം ആകശത്ത് ഇരുട്ട് മൂടി, നല്ല മഴ വരാനുള്ള സാധ്യത ഏറെ കൂടുതലാണ്, ആഗെ വിഷമിച്ചിരിക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന ഖാസിമുസ്താദിനെ ഞാൻ ശ്രെദ്ദിക്കുന്നത്,നിരന്തരം ആകശത്തേക്ക് നോക്കി എന്തോ മന്ത്രിക്കുന്നത് പോലെ,പരിപാടിയുടെ സമയം അടുക്കുന്തോറും ആ വലിയ മനുഷ്യൻ പരിപാടിയുടെ വിജയത്തിനായുള്ള പ്രാർത്ഥനയിലായിരിക്കാം, അങ്ങിനിന്നുമായി വന്നെത്തിയ പ്രവർത്തകരെ സന്തോഷിപ്പിച്ചു കൊണ്ട് പരിപാടി സുഖമായി നടക്കാൻ തുടങ്ങി, അല്ലാഹവിന്റെ അനുഗ്രഹത്താൽ ആഗ്രഹിച്ചത് പോലെ തന്നെ വളരെ ഭംഗിയായി പരിപാടി സമാപിച്ചു..
അല്ലാഹുവിനെ അടുത്തറിഞ്ഞ ഈ മഹാ പണ്ഡിതന്റെ ജീവിതം, ആ മരണം കേട്ടപ്പോഴും കണ്ടപ്പോഴും പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്, ഇതൊരു അത്ഭുത മനുഷ്യൻ തന്നെ ...
ഇമാം ഷാഫി (റ) നെ ഒരുപാട് സ്നേഹിക്കുന്ന ഖാസിമുസ്താദിന്റെ വ്യത്യസ്തമായ ചിന്തയിൽ നിന്നും ഉടലെടുത്തതാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി, വിജ്ഞാനം കൊണ്ട്  നിറഞ്ഞ കപ്പലാണത്രെ ഇമാം ഷാഫി (റ), ജ്ഞാനത്തെ അത്ര മേൽ സ്നേഹിച്ച ഇമാമിന്റെ നാമം എന്നും അതെ സൗന്തര്യത്തോടെ ഓർത്തെടുക്കാനും ഉച്ചരിക്കാനും ശൈഖുനാ ഉസ്താദ് ഉണ്ടാക്കിയ പ്രയത്നം എന്നും പ്രശംസിച്ചു കൊണ്ടെയിരിക്കും.

ഉസ്താദ് അദ്ഭുതമായിരുന്നു ...

അറിവ് കൂടുന്തോറും വിനയയവും കൈവരിക്കാനാവുക, അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ ഒന്നാണ്,
ആ അനുഗ്രഹം സിദ്ധിച്ച പണ്ഡിതരായിരുന്നു ശൈഖുനാ എം എ ഖാസിമുസ്താദ്, ഏതൊരു ചെറിയ കുട്ടിയോടും ബഹുമാനത്തോടെ  "നിങ്ങൾ" എന്ന് വിളിച്ച്  അഭിസംഭോധനം ചെയ്ത് സംസാരിക്കുന്ന ഉസ്താദിനെ ഓർത്തെടുക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട്,
എന്തൊരു സൗമ്യതയാണ് ആ മനുഷ്യന്,
നിറ പുഞ്ചിരിയോടെ വിടർന്ന് നിൽക്കുന്ന  മുഖം, മുഴു സമയവും വിജ്ഞാനം  നുകരാനും പകരാനും മാറ്റി വെച്ച കർമ്മയോഗി, 
കാസറകോഡിന്റെ ചരിത്രത്തിൽ എഴുതി ചേർത്ത സുന്നി യുവജന സംഘം 60 ആം വാർഷിക  മഹാ സമ്മേളനത്തിന്റെ മുന്നിൽ നിന്ന് നയിച്ചത് ശൈഖുനാ ഉസ്താദായിരുന്ന,മാസങ്ങളോളം നാടിന്റെ എല്ലാ കോണുകളിലേക്കും ഓടി ചാടി നടന്ന് അതിന്റെ പ്രചാരകരാവാൻ നേതാവ് മുന്നിൽ നിന്ന് മാതൃക കാട്ടി.
സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രെട്ടറി,സമസ്ത കാസറകോട് ജില്ലാ സെക്രെട്ടറി, നിരവധി മഹല്ലുകളുടെ ഖാസി,പ്രഭാഷകൻ, ചിന്തകൻ തുടങ്ങി പല പല ഉന്നത പദവികളിരിക്കാൻ ഉസ്താദിന് അല്ലാഹു തുണ ഏകിയിരുന്നു.

മരണത്തിലും അത്ഭുതം കാട്ടി ശൈഖുനാ 

മരണത്തിന് ശേഷം ആദരവ് ലഭിക്കുക , അത് മഹാന്മാർക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്,ലോകത്ത് അത്ഭുതങ്ങൾ സൃഷ്ട്ടിച്ച പണ്ഡിതരുടെ കൂടെയാണ് ശൈഖുനാ ഖാസിമുസ്താദിന്റെ സ്ഥാനവും.
ആശ്രയമറ്റവുടെ കൂടെ നിൽക്കുക, അവരെ സമാധാനിപ്പിക്കുക, വിഷമത്തിൽ പങ്ക് ചേരുക , ആശ്വാസ വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്ക, എല്ലാം അല്ലാഹുവിന് ഏറെ പ്രിയമുള്ള കാര്യമാണ്.
പ്രിയപ്പെട്ട ഉസ്താദും തന്റെ അവസാന സമയം ചെലവഴിച്ചതും അല്ലാഹവിന്റെ പ്രീതിക്കായി മാത്രം.
ഉപ്പള മുസ്സോടി കടപ്പുറത്ത് കടൽ ക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് മുന്നിൽ ആശ്വാസ വാക്കുകളുമായി എത്തി സാന്ത്വനിപ്പിച്ച്,അദീകയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനുഭാവന്റെ സവിധത്തിൽ ചെന്ന് സിയാറത്തും കഴിഞ് മടങ്ങും വഴിയാണ് ശൈഖുന കാസിം ഉസ്താദ് അല്ലാഹുവിന്റെ അരികിലേക്ക് യാത്രയായത് .
ആരും തരിച്ചു പോകുന്ന വാർത്ത. അൽപം മുമ്പ് സോഷ്യൽ മീഡിയകളിലൊക്കെ സന്തോഷിപ്പിച്  നിറഞ് നിന്ന ഉസ്താദ്   ഒടുവിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഒരു യാത്ര പറയൽ.
അല്ലാഹവിനെ ഇഷ്ട്ടപെട്ട മഹാ പണ്ഡിതനെ അല്ലാഹു ഇഷ്ട്ടപ്പെട്ട കർമത്തിനിടയിൽ നിന്നും വിളിച്ചു കൊണ്ട് പോയി.

(എങ്ങിനെ എഴുതണമെന്നറിയില്ല ,പിന്നീടുള്ള ഓരോ നാൾ വഴികളും വേർപാടിന്റെ നോവിനാളളുതായിരുന്നു,
മെഹമൂദ് ദാരിമി ഉസ്താദ്, ഇബ്രാഹിം ഫൈസി ജെഡിയാർ, ചെറുവാളൂർ ഉസ്താദ്,  ശൈഖുനാ എം എം ഉസ്താദ്)

നാഥാ പ്രിയപ്പെട്ട ഉസ്താദന്മാരുടെ  കൂടെ സ്വർഗ്ഗത്തിൽ ചേർക്കേണമേ -ആമീൻ 

മരണത്തിന് നാല് നാൾ മുമ്പ് കണ്ട് സംസാരിച്ച പ്രിയ നേതാവ് ജെഡിയാർ ഉസ്താദ്- ആ വിടവാങ്ങൽ വിശ്വസിക്കനായില്ല

No comments