JHL

JHL

ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടെയുണ്ടായ അപകട മരണം; നാഷണൽ ഹൈവേ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : മുസ് ലിം ലീഗ്

കുമ്പള(True News 20September 2019): ദേശീയ പാതയിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്കപകടത്തിൽപ്പെട്ട് യുവാവ് ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദികൾ നാഷണൽ ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയും ജന: സെക്രട്ടറി എം. അബ്ബാസും ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മംഗളൂരു കോളജിലെ വിദ്യാർത്ഥിയായ കുബണൂർ സ്വദേശി നവാഫ് പാതയിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്  റോഡിൽ തെറിച്ചുവീണത്. റോഡിൽ വീണ നവാഫിന്റെ ദേഹത്ത് മീൻ ലോറി കയറിയാണ് ദാരുണമായി മരണപ്പെട്ടത്.ഇനിയും ഇത്തരം അപകടം ആവർത്തിക്കുന്നതിനു മുൻപ് നടപടി കൈകൊള്ളണം. മംഗളൂരുവിലെ ആശുപത്രികളിലേക്ക് രോഗികളെയും മറ്റും കൊണ്ടു പോകുന്ന ആംബുലൻസുകളെയും മറ്റു അവശ്യ സർവീസുകളെയും പാതയിലെ പാതാള കുഴികൾ വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.ദേശീയ പാതയെ ആളെ കൊല്ലും പാതയാക്കി മാറ്റി ഇതു കണ്ട്  എൻ.എച്ച്.ഉദ്യോഗസ്ഥന്മാർ രസിക്കുന്നതിനു പിന്നിലെ ജോലിക്ക് എന്താണെന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും മുസ് ലിം ലീഗ് നേതാക്കളായ ടി.എ മൂസയും എം. അബ്ബാസും ആവശ്യപ്പെട്ടു.

No comments