JHL

JHL

ഏയ്ഞ്ചൽസ് കളക്ഷൻസ് ഒക്ടോബർ 7 മുതൽ അണങ്കൂരിലെ വിശാലമായ ഷോറൂമിലേക്ക്

കാസർഗോഡ് (True News 28 September 2019):നിലവിൽ നയമാർമൂലയിൽ കെ എം ബിൽഡിങ്ങിൽ  പ്രവർത്തിച്ചിരുന്ന  പാവപ്പെട്ടവർക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന സ്ഥാപനമായ ഏയ്ഞ്ചൽസ് കളക്ഷൻസ് ഇനി മുതൽ അണങ്കൂരിൽ വിശാലമായ ഷോറൂമിൽ സേവനം തുടരും..രണ്ട് മാസത്തെ എയ്‌ഞ്ചൽസിന്റെ പ്രവർത്തനത്തിൽ ആയിരത്തോളം പേർക്ക് സൗജന്യമായി വസ്ത്രം നൽകാൻ കഴിഞ്ഞു. അണങ്കൂരിലെ പ്രിൻസ് ബിൽഡിങ്ങിലെ   പുതിയ ഷോറൂമിൽ ഒക്ടോബർ 7 മുതൽ പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.നർഗീസ് ബീഗം ഡയറക്‌ടറായ  അഡോറ എന്ന ജീവ കാരുണ്യ സംഘടനയാണ് ഏയ്ഞ്ചൽസിന്റെ
പ്രമോട്ടർ. ഏയ്ഞ്ചൽസിന്റെ അഞ്ചാമത്തെ ശാഖയാണ് കാസറഗോഡ് ഉള്ളത്.

No comments