JHL

JHL

സ്ഥാനാര്‍ത്ഥി ഇറക്കുമതിയെന്ന്; മഞ്ചേശ്വരത്ത് ബി ജെ പി കൺവെൻഷനിൽ കയ്യാങ്കളി;തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികൾ

ഹൊസങ്കടി  (True News , Sept 29, 2019) ബിജെപി സ്ഥാനാർത്ഥിയായി രവീശ തന്ത്രിയെ പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ. മണ്ഡലത്തിനു പുറത്തു നിന്നുള്ള ആൾക്ക് സീറ്റ് ൽകിയതിനെ ചൊല്ലിയാണ് സംഘർഷം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ഹൊസങ്കടിയിൽ ബി ജെ പി യുടെ  മഞ്ചേശ്വരം പഞ്ചായത്ത്  കൺവെൻഷൻ വിളിച്ചിരുന്നു. കൺവെൻഷൻ തുടങ്ങിയതിനു ശേഷമാണ്
സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. തുടർന്ന്
മഞ്ചേശ്വരം പഞ്ചായത്തു കൺവെൻഷനിൽ തർക്കവും സംഘർഷവും ഉണ്ടായി ഇതറിഞ്ഞു എത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. 
സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധം പരസ്യമായതോടെ ബിജെപി നേതാക്കൾ കടുത്ത സമ്മർദത്തിലായി. താഴെക്കിടയിൽ പ്രവർത്തന പരിചയം ഇല്ലാത്ത ഒരാളെ ഇറക്കുമതി സ്ഥാനാർഥി ആക്കുന്നതിലാണ് ബിജെപി പ്രവർത്തകർക്ക് അമർഷം. വിജയ സാധ്യത കൂടിയ മണ്ഡലത്തിൽ താരതമ്യേന വിജയ സാധ്യത ഇല്ലാത്ത ഒരാളെ നിർത്തിയതിലും പ്രവർത്തകർക്കിടയിൽ പ്രതിഷേധനത്തിന് കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ക്യാമറാമാൻ സുനിൽ കുമാറിനാണ് മർദ്ദനമേറ്റത്. സ്ഥാനർത്ഥിയും ജില്ലാ നേതാക്കളും മാധ്യമ പ്രവർത്തകരെ കണ്ട ശേഷം നടന്നത് 
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. ഈ തീരുമാനത്തിൽ ബിജെപിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. കുമ്പള പഞ്ചായത്ത് കമ്മറ്റി പാർട്ടി നേതൃത്വത്തെ എതിർപ്പറിയിച്ചു കഴിഞ്ഞു. കുമ്പളയിൽ ചേർന്ന നിയോജക മണ്ഡലം കമ്മറ്റിയിൽ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി എൽ ഗണേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

No comments