JHL

JHL

എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർക്ക് കുമ്പളയിൽ സ്വീകരണം നൽകി

കുമ്പള (True News, Sept 29, 2019)മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി.ആരാധനാലയങ്ങളും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആണ് സന്ദർശനം നടത്തിയത്, ബേള ചർച്ച്, കുമ്പള സെന്റ് മോണിക്ക ചർച്ച്, കുമ്പള  ഐ എച്ച്ആർഡി കോളേജ്, നാരായണമംഗലം സ്കൂൾ, കുളത്തൂർ അമ്പലം, കുമ്പള സഹകരണ ആശുപത്രി, കളത്തൂരിൽ യാക്ഷഗാന കലാകാരൻ കൃഷ്ണഷെട്ടിയുടെ വീട് എന്നിവ സന്ദർശിച്ചു.
സിപിഎം ജില്ലാ കമ്മറ്റി അംഗം രഘുദേവൻ മാസ്റ്റർ , ഏരിയ സെക്രട്ടറി സി.എ. സുബൈർ, സുകേശ ഭണ്ഡാരി, രത്നാകരൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
വൈകിട്ട് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ കുമ്പളയിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി, റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കുമ്പള ബദിയടുക്ക റോഡ് വരെ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ ആനയിച്ചു. നിരവധി പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സി എ  സുബൈർ,  ,കെ.ശാലിനി, രാമചന്ദ്രഗട്ടി, അഹമ്മദ് അലി(എൽജെഡി), സിദ്ദിഖ് അലി(എൽജെഡി) എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വിജയം സുനിശ്ചിതമാണെന്ന് ശങ്കർ റൈ  പറഞ്ഞു. ഇന്ന്  ഞായറാഴ്ച  രാവിലെ 9 മണിക്ക് പൈവളികെ രക്സ്‌തസാക്ഷി മണ്ഡപത്തിൽ നിന്നും സ്ഥാനാർഥിയുടെ പര്യടനം ആരംഭിക്കും

No comments