JHL

JHL

കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് സുബ്ബയ്യ റൈ

കാസര്‍കോട്(True News 28 September 2019): സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും അവരുടെ പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഡ്വ.സുബ്ബയ്യ റൈ വെളിപ്പെടുത്തി. താന്‍ കോ ണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്നും മറുപടി നല്‍കിയതായും സുബ്ബയ്യ റൈ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം മുതല്‍ സുബ്ബയ്യ റൈ ബി ജെ പി സ്ഥാനാര്‍ഥിയാകുമെന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് സുബ്ബയ്യ റൈ വെളിപ്പെടുത്തിയത്. താന്‍ എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും സുബ്ബയ്യ റൈ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും സുബ്ബയ്യ റൈയുടെ പേര് കാസര്‍കോട് മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അവസാന നിമിഷമാണ് ചുണ്ടിനും കപ്പിനുമിടയില്‍വെച്ച് സുബ്ബയ്യ റൈയുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടത്. ഇതിനു ശേഷമാണ് സിപിഎമ്മിന്റെയും ബി.ജെ. പിയുടെയും നേതാക്കള്‍ അവരുടെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനെത്തിയത്.
തന്റെ വീട്ടിലേക്ക് ആര് വന്നാലും അവരോട് സംസാരിക്കും. എന്നാല്‍, തന്റെ വിധേയത്വം എന്നും കോണ്‍ഗ്രസിനൊപ്പമാണെന്നും സുബ്ബയ്യ റൈ പറഞ്ഞു.

No comments