JHL

JHL

റാങ്ക് പട്ടിക മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് കാസറഗോഡ് പി.എസ്.സി. ഓഫീസിനുമുന്നിൽ ഉപവാസസമരം

കാസർകോട് (True News ,Sept27, 2019): സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടിക മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് പട്ടികയിലുൾപ്പെട്ട റാങ്ക് ജേതാക്കൾ കാസർകോട് പി.എസ്.സി.  ഓഫീസിനുമുന്നിൽ സൂചനാ ഉപവാസസമരം സംഘടിപ്പിച്ചു. മൂന്നുപേർചെയ്ത കുറ്റത്തിന് ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും പട്ടികയിലുള്ള ഭൂരിഭാഗംപേരും പ്രായപരിധി കഴിയാനിരിക്കുന്നവരാണെന്നും റാങ്ക് ഹോൾഡേഴ്‌സ് കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുറ്റക്കാരെ ഒഴിവാക്കി അഡ്വൈസ് മെമ്മോ മെമ്മോ അയച്ചുതുടങ്ങുക, റാങ്ക് പട്ടികയുടെ നഷ്ടപ്പെട്ട കാലാവധി നീട്ടിത്തരിക, വനിതാ ഉദ്യോഗാർഥികളുടെ ശാരീരികക്ഷമതാ പരീക്ഷ ഉടൻ നടത്തുക തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. കെ.എ.പി. ഫോർ ബറ്റാലിയൻ റാങ്ക് പട്ടികയിലുള്ള വനിതാ ഉദ്യോഗാർഥികളും സിവിൽ പോലീസ് ഓഫീസർ പട്ടികയിൽ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും സമരത്തിൽ പങ്കെടുത്തു. വി.സുജയ്, വി.പി.ഉമേഷ്, നയന രാജ്, എം.അമൽ, നിഥിന ജിജിൻ തുടങ്ങിയവർ സംസാരിച്ചു. 

No comments