JHL

JHL

മഞ്ചേശ്വരം ഉൾപ്പെടെ കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21 നു ഉപതെരഞ്ഞെടുപ്പ്


ന്യൂ ഡൽഹി (True News, Sept 21, 2019) : മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കും കേരളത്തിലെ മറ്റു നാല് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് ഒക്ടോബര് 24 നു നടക്കും. ഫലപ്രഖ്യാപനം ഇരുപത്തിനാലാം തീയതി നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മഞ്ചേശ്വരം എം എൽ എ പി ബി അബ്ദുൽ റസാക്ക് നിര്യാതനായതിനെത്തുടർന്നാണ് മഞ്ചേശ്വരത് ഉയർ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. എം എൽ ഇ മാർ പാർലിമെൻറ് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ ഉപ തെരെഞ്ഞെടുപ്പ്.

വോട്ടെണ്ണല്‍ 24 ന്. ഹരിയാണയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ നാല്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്.

പെരുമാറ്റച്ചട്ടം ഇന്നുമുതൽ നിലവിൽ വരും

No comments