JHL

JHL

മംഗളൂരുവിൽ ബൈക് മറിഞ്ഞു യുവാവ് മരിച്ചു


മംഗളൂരു (True News, Sept19,2019): ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബുധനാഴ്ച്ച രാത്രി മംഗളൂരു ജീപ്പിനു സമീപമാണ് അപകടം. അക്ഷിത്  പൂജാരി(24)യാണ് മരിച്ചത്.കിന്നിപ്പാടി  സ്വദേശി ജനാർദ്ധനയുടെയും ലളിതയുടെയും മകനാണ്. ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ ജീപ്പിനെ മൊഗറുവിൽ  നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയും അക്ഷിത്  തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കദ്രി പോലീസ് കേസെടുത്തു.

No comments