JHL

JHL

കാരുണ്യം കളനാട് ഡ്രസ്സ്‌ ബോക്സ്‌ വഴി വസ്ത്രങ്ങൾ ശേഖരിച്ചു ഏയ്ഞ്ചൽസിനു കൈമാറി

കളനാട്(True News 20 September 2019): എട്ട് വർഷത്തിലധികമായി കാരുണ്യം കളനാട് ഡ്രസ്സ് ബോക്സ്‌ വഴി വസ്ത്രങ്ങൾ ശേഖരിച്ചു അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിക്കുന്നു .ഇത്തവണ ശേഖരിച്ച വസ്ത്രങ്ങൾ കാസറഗോഡ് നയമാർമൂല എന്ന സ്ഥലത്ത് ആരംഭിച്ച അഡോറ ഏയ്ഞ്ചൽസിനെ ഏൽപ്പിക്കാൻ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ വന്നു വസ്ത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.ഏയ്ഞ്ചൽസിനു വേണ്ടി ഏഞ്ചൽസ് കാസറഗോഡ് പ്രസിഡന്റ് ഷാഫി കല്ലുവളപ്പിൽ കാരുണ്യം കളനാടിന്റെ ഓർഗനേസർ ശരീഫ് ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി. തുടന്നും ഏയ്ഞ്ചൽസിന്റെ എല്ലാ പ്രവർത്തനത്തിനും പൂർണ്ണ പിന്തുണ കാരുണ്യം കളനാടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ശരീഫ് ഹാജി പറഞ്ഞു .ചടങ്ങിൽ സി എൻ സി സി സൗത്ത് പ്രസിഡന്റ് എൻ എ മഹമൂദ് സംബന്ധിച്ചു

No comments