JHL

JHL

വിമാനക്കമ്പനികളുടെ ആകാശക്കൊള്ളക്കെതിരെ കേരള പ്രവാസി സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് മാർച്ച് നടത്തി

മംഗളൂരു :(www.truenewsmalayalam.com  Sept17, 2019):കേരള പ്രവാസി സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിമാന കമ്പനികള്‍ക്കെതിരെ പ്രതിഷേധമിരമ്പി.
ഓണം-വിഷു-പെരുന്നാള്‍-ക്രിസ്തുമസ് ആഘോഷ സമയങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ആകാശക്കൊള്ള നടത്തുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കുക, ബജ്പെ വിമാനത്താവളത്തില്‍ മലയാളി പ്രവാസികളോട് കാണിക്കുന്ന പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതിനാല്‍ ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിന് മുമ്പിലാണ് പരിപാടി നടത്തിയത്.


ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, സംസ്ഥാന കമ്മിറ്റിയംഗം കെ രാജേന്ദ്രന്‍, ഡി വൈ എഫ് ഐ കര്‍ണാടക ജില്ലാ പ്രസിഡന്റ് ഇംത്യാസ് പി പി, സുധാകരന്‍ വി വി, കൃഷ്ണന്‍ എം, ഗിരീഷ് വാസു മൊട്ടന്‍ചിറ, അഷ്റഫ് പടന്ന എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ് ഒ നാരായണന്‍ സ്വാഗതം പറഞ്ഞു.


No comments