JHL

JHL

മഞ്ചേശ്വരത്ത് കുഞ്ഞമ്പുവിന് പകരം എം.ശങ്കര്‍ റൈ മത്സരിക്കും

മഞ്ചേശ്വരം (True News 26 September 2019): മഞ്ചേശ്വരത്ത് കുഞ്ഞമ്പുവിന് പകരം എം.ശങ്കര്‍ റൈ സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് തീരുമാനം. ഇന്നലെ കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 
ഇന്നലെ നടന്ന മണ്ഡലം കമ്മറ്റി യോഗത്തിലാണ് മുന്‍ എം.എല്‍.എ സി എച്ച് കുഞ്ഞമ്പുവിന് പകരം ശങ്കര്‍ റൈയെ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. പുത്തിഗെ പഞ്ചായത്തിലെ അങ്കടിമുഖര്‍ സ്വദേശിയായ ശങ്കര്‍ റൈ നിലവില്‍ സി പി എം ജില്ല കമ്മറ്റി അംഗമാണ്.യക്ഷഗാന കലാകാരന്‍കൂടിയായ റൈ നേരത്തെ ജില്ല പഞ്ചായത്തംഗമായിരുന്നു.
ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി രുന്ന ഇദ്ദേഹം
യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവമായി 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവിണ്യമുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്.
18-ാം വയസില്‍ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യ: കാവേരി. മക്കള്‍: എ. സന്തോഷ്, രാജേഷ്, രശ്മി. അച്ഛന്‍ തിമണ്ണ റൈ നാട്ടുവൈദ്യനാണ്. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ മണ്ടപ്പാടിയിലാണ് താമസം.

No comments