JHL

JHL

ബാബ്‌റി ധ്വംസനത്തിനു ഇരുപത്തിയേഴാണ്ട്;മറക്കാതെ മതേതര മനസ്സ്;മംഗളൂരുവിൽ പോലീസ് നിയന്ത്രണങ്ങൾ

മംഗളൂരു/കാസറഗോഡ്/ന്യൂഡൽഹി (True News, Dec6,2019): അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തതിന്റെ കറുത്ത ദിനമാണ് ഓർമപ്പെടുത്തിക്കൊണ്ട് മറ്റൊരു ഡിസംബർ ആറു കൂടി. ഇരുപത്തേഴാമത്തെ വർഷത്തിലും ഒപ്പുശേഖരണവും പ്രതിഷേധ ദിനവുമായി ചില മുസ്ലിം സംഘടനകൾ രംഗത്തുണ്ട്.മതേതര വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന തരത്തിലായിരുന്നു 1992ഡിസംബർ ആറാം തീയതി സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദിനെ തകർത്തു കളഞ്ഞത്. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നിസ്സംഗരായി കെട്ടിടം തകർത്തു തഹ്‌റും വരെ നോക്കി നിൽക്കുകയായിരുന്നു. ചരിത്ര സൗധമായിരുന്ന ബാബ്‌റി മസ്ജിദ് കെട്ടിടം അങ്ങനെ ചരിത്ര പുസ്തകത്തിലെ ചിത്രം മാത്രമായി.
അടുത്ത് വന്ന കോടതി വിധിപോലും ബാബ്‌റി തകർത്തത് വ്യക്തമായ ക്രിമിനൽ കുറ്റമാണെന്നും യാതൊരു ന്യായീകരണമില്ലാത്തതാണെന്നും നിരീക്ഷിക്കുകയുണ്ടായെങ്കിലും പള്ളി തകർത്തവരാരും തന്നെ ശിക്ഷിക്കപ്പെട്ടില്ലെന്നതാണ് സത്യം 
ബാബ്‌റി മസ്ജിദ് തകർച്ചയുടെ വാർഷികം പ്രമാണിച്ച് മംഗളൂരുവിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണർ പി എസ് ഹർഷായാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി അറിയിച്ചത്.അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി ശാന്തിയും  സമാധാനവും ഉറപ്പു വരുത്താനാണ് പോലീസ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച  ആറുമണിമുതൽ അർധരാത്രി പന്ത്രണ്ടുമണിവരെയാണ് പോലീസ് ആക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലും ചില സംഘടനകൾ ബാബ്‌റി ദിനം ആചരിക്കുന്നു. എസ് ഡി പി ഐ ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ പ്രതിഷേധങ്ങളും ഒപ്പുശേഖരണവും നടത്തുന്നുണ്ട്.

No comments