JHL

JHL

ബസ്സ്‌ യാത്രക്കിടയില്‍ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം ; വിദ്യാനഗർ പോലീസ് മധ്യവയസ്കനെ അറസ്റ് ചെയ്തു

കാസര്‍കോട്‌(True News 6 December 2019): ബസ്സ്‌ യാത്രക്കിടയില്‍ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കനെ പോക്‌സോ കുറ്റം ചുമത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നെക്രാജെ ചന്ദ്രംപാറയിലെ ശംസുദ്ദീനെ (49)യാണ്‌ വിദ്യാനഗര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്ച  വൈകീട്ട്‌ എടനീരിലാണ്‌ സംഭവം. സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യവെയാണ്‌ പ്രതി വിദ്യാര്‍ത്ഥിനിയെ കൈപിടിച്ചു വലിച്ച്‌ ശല്യപ്പെടുത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനി ഒച്ചവെക്കുകയും യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

No comments