JHL

JHL

ഫ്ലാറ്റിൽ നിന്നും മുപ്പത്തഞ്ചു ലക്ഷം രൂപയുടെ ആഭരണങ്ങളും അറുപത്തയ്യായിരം രൂപയും കവർന്ന ഏഴംഗ മോഷണ സംഘം മംഗളൂരുവിൽ പിടിയിൽ


മംഗളൂരു(True News, Dec5, 2019): മംഗളൂരു ബൽമട്ടയിലെ  ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ  സെപ്തംബർ പതിമൂന്നിന് വെന്റിലേറ്ററിലൂടെ അകത്തു കടന്നു ആഭരണങ്ങളും രൂപയും കവർന്ന സംഭവത്തിലെ പ്രതികളായ ഏഴംഗ മോഷണ സംഘത്തെ  പ്രത്യേക പോലീസ് സംഘം പിടികൂടി. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളിൽ ഒരു ഭാഗം കണ്ടെടുത്തു.നഗരത്തിൽ ബാൽമട്ടയിലെ അഭിമാൻ  അപ്പാർട്മെന്റിലെ അനിത എൻ ഷെട്ടിയുടെ വീട്ടിൽ നിന്നുമാണ് മോഷണം നടന്നത്.മംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. 
പണത്തിനു പുറമെ ഒരു സ്വർണ്ണക്കമ്മൽ ,വളകൾ,ബ്രേസ്ലെറ്റ്,സ്വർണ നെക്‌ളേസ്‌ ,ഡയമണ്ട് നെക്ലേസ്,സ്വർണ വാച്ച് ,സ്വർണ നാണയങ്ങൾ എന്നിങ്ങനെ മോഷണം പോയ ആഭരണങ്ങളുടെ വില മുപ്പത്തിയഞ്ചു ലക്ഷം രൂപ വരും. ഇതിൽ മുപ്പത്തിനാല് ലക്ഷം രൂപയുടെ ആഭരണങ്ങളും പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.
മംഗളൂരു ശിവബാഗ് സ്വദേശി രാകേഷ് ഡിസൂസ(37),ഗോവ സ്വദേശികളായ അശോക് ബാന്ദ്രഗർ(35),ഗണേഷ് ബാബു പാറാബ് (37),ബെണ്ടൂർവെല്ലിലെ ഷാഹിർ മുഹമ്മദ് (43),കൊലയാ സ്വദേശി ജനാർദ്ദന ആചാര്യ(41),മംഗളാദേവിയിലെ ചന്ദന ആചാര്യ (44) കൊട്ടേക്കാരിലെ പുരുഷോത്തമ ആചാര്യ(46) എന്നിവരാണ് പിടിയിലായത്. സ്വർണം ഉരുക്കാൻ ഉപയോഗിക്കുന്ന  ഉപകരണങ്ങളും മോട്ടോർ സൈക്കിളും ഒരു കാറും  ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്

No comments