JHL

JHL

കാസറഗോഡ് കെഎസ്ആർടിസി കോംപ്ലക്സിൽ ഡ്രൈവർ തൂങ്ങി മരിച്ചു ഡ്രൈവർ


കാസറഗോഡ്(True News, Dec6,2019):കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങിമരിച്ചു. കാസറഗോഡ് ഡിപ്പോയിലെ ഡ്രൈവറായ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത പി വി സുകുമാരന്‍ (48) ആണ്  വ്യാഴാഴ്ച രാത്രി    കെഎസ്ആര്‍ടിസി കെ എസ ആർ ടി സി (തുളുനാട്) കോംപ്ലക്‌സിലെ ഒന്നാം നിലയിൽ   കയറിൽ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.


തെയ്യം കലാകാരന്‍ രാമന്‍ കര്‍ണമൂര്‍ത്തിയുടെ മകനാണ്. പിതാവ് മരണപ്പെട്ടതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി 20 ദിവസമായി അവധിയിലായിരുന്നു സുകുമാരന്‍. അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയെടുക്കാനായി വ്യാഴാഴ്ച രാത്രി ഡിപ്പോയില്‍ എത്തിയതായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സുകുമാരനെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.



കാര്യങ്കോട്ടെ താമസക്കാരനായിരുന്ന സുകുമാരന്‍ ദേശീയപാത നാലുവരിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാല്‍ പള്ളിക്കരയില്‍ പുതിയ വീട് വെച്ച് താമസിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) അംഗമാണ്.

മാതാവ്: കാര്‍ത്യായനി. ഭാര്യ ലത കണ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍: സാന്ദ്ര (നെഹ്‌റു കോളജ് ഡിഗ്രി വിദ്യാര്‍ഥിനി), സംഗീത്.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് സുകുമാരന്റെ സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി



Advertisement 

ടോപ് ഗ്രേഡ്  ട്യൂഷൻ സെന്ററിൽ  പത്താം ക്ലസ്സിനു പുതിയ ട്യൂഷൻ ബാച്ച് ആരംഭിച്ചു 


കുമ്പള മീപ്പിരി സെന്ററിൽ പ്രവർത്തിക്കുന്ന ടോപ് ഗ്രേഡ് ട്യൂഷൻസിൽ സിബി എസഇ / കേരള സിലബസ് പത്താം  ക്ലാസ് വിദ്യാർത്ഥയികൾക്കായി പുതിയ ട്യൂഷൻ ബാച്ചുകൾ ആരംഭിച്ചു.എല്ലാ വിഷയങ്ങളുടെയും മുഴുവൻ പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിന് പുറമെ റിവിഷനുകളും പരിശീലന പരീക്ഷകളും നടത്തി കുട്ടികളെ മുഴുവൻ വിഷയങ്ങൾക്കും എ  പ്ലസ് ഗ്രേഡ് നേടാൻ തയ്യാറാക്കുന്ന തരത്തിലാണ് ഈ ബാച്ചുകളിൽ പരിശീലനം നൽകുന്നത്.കൂടാതെ പ്ലസ്ടു /പ്ലസ് വൺ   കോമേഴ്‌സ്,സയൻസ് വിഷയങ്ങൾക്ക്  ക്രാഷ് ട്യൂഷനും ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള മാനേജ്മെന്റിന്റെ കീഴിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ടോപ് ഗ്രേഡിൽ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9809800255 ,9895150237 ,9745581105 ,9895963343 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 





No comments