JHL

JHL

ഇംഗ്ലണ്ടിലെ ഷെഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കി പെർവാഡ് സ്വദേശി

ദോഹ (True News 11 June 2020): മൊഗ്രാൽ സ്വദേശിനി നിലോഫർ ബിൻത് നിസാർ ലോകത്തിലെ മികച്ച 20 സർവകലാശാലകളിലൊന്നായ ഇംഗ്ലണ്ടിലെ പ്രശസ്‌തമായ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീൽഡിൽ നിന്ന്   കുട്ടികളിലെ സംസാര വൈകല്യ നിർണ്ണയവും ചികിത്സയും എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. (MSc in Speech Difficulty in children). പ്രതിവർഷം 16 വിദ്യാർത്ഥികളെ മാത്രമാണ് പ്രസ്തുത യുനിവേഴ്സിറ്റി ഈ കോഴ്സിന് പ്രവേശിപ്പിക്കുന്നത്. അവരുടെ ബാച്ചിലെ ഏക ഏഷ്യക്കാരിയായിരുന്നു. നേരത്തെ മംഗലാപുരം ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളേജിൽ നിന്ന് Audiology and Speech language pathology യിൽ  ബിരുദം കരസ്ഥഥമാക്കിയ  നിലൂഫർ , തന്റെ പ്രൊഫഷണൽ പരിശീലനം തുടരുന്നതിനിടയിലും പുതുതായി ജനിച്ച കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിലുമാണ് പഠിച്ചു ഈ നേട്ടം കൈവരിച്ചത്. ഖത്തറിലെ ദോഹയിൽ ഇപ്പോൾ ഏറ്റവും തിരക്കുപിടിച്ച ഈ സ്പീച്ച് തെറാപിസ്റ്റാണ് നിലൂഫറി പ്പോൾ.  പഞ്ചായത്ത് റിട്ടയർഡ് അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെർവാഡിന്റെയും കുക്കറി ഷോ അവതാരകയായ ഷെഹനാസിന്റെയും മകളാണ് നിലൂഫർ.

1 comment:

  1. മൂസ ശെരീഫ് പെർവാഡ് എവിടെയാണ് സ്ഥലം? മൊഗ്രാൽ:
    ഷക്കീൽ അഹ്മദ് പെർവാടൊ ? മൊഗ്രാൽ,
    നിലോഫർ ബിൻത് നിസാർ പെർവാഡ്? അതും മൊഗ്രാൽ.
    എസ്സ സ്കൂൾ പെർവാഡ് ?
    അല്ല അതും മൊഗ്രാൽ '
    അപ്പൊ പെർവാഡ് മൊഗ്രാലല്ലെ?
    അല്ല അത് കുംബ്ലയിൽ.😃

    ReplyDelete