JHL

JHL

മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി പീഡനം; കുമ്പളയിലെ ചാരിറ്റി പ്രവർത്തകൻ പോക്സൊ കേസിൽ അറസ്റ്റിൽ

 കുമ്പള(True News 23 November 2020): ചാരിറ്റിയുടെ മറവിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ച കേസിൽ കുമ്പള കൊടിയമ്മ മുളിയടുക്കം മുബാറക്ക് മൻസിലെ  അബ്ദുൽ റസാഖാ(32) ണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും മൊഗ്രാൽപുത്തൂരിലെ  ക്വാർട്ടേഴ്സിലുമായി  ഒന്നിലധികം തവണ പീഡിപ്പിച്ച ന്നാണ് കേസ്.മെഡിക്കൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞാണ് പെൺകുട്ടിയെ പ്രതി വശീകരിച്ച് തവണകളിലായി പീഡിപ്പിച്ചത്.  ഇത്തരത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളുടെ  മറപിടിച്ചാണ് ഇയാൾ പീഡനം നടത്തിയിരുന്നത്.2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി രാത്രി മുഴുവനും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. 

സമാന രീതിയിൽ മറ്റു പല കുറ്റകൃത്യങ്ങളിലും പ്രതി അകപ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. കുമ്പള കൊടിയമ്മ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സ്ഥാനാർത്ഥിയുടെ ഭർത്താവാണ് പ്രതി.

1 comment:

  1. സ്ഥാനാർത്തിയെക്കുറിച്ച് പറയേണ്ടിയിരുന്നില്ല

    ReplyDelete