JHL

JHL

വീടിന്റെ വിറക്‌ പുരയില്‍ നിന്ന്‌ 430 കുപ്പി കര്‍ണ്ണാടക മദ്യം പിടിച്ചു

 


കാസര്‍കോട്‌: (www.truenewsmalayalam.com 06.05.2021)

വീടിന്റെ വിറക്‌ പുരയില്‍ സൂക്ഷിച്ചിരുന്ന 77.4 ലിറ്റര്‍ വരുന്ന 430 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടി. 180 മില്ലിയുടെ മദ്യകുപ്പികള്‍ വീടിന്‌ സമീപത്തെ വിറക്‌ പുരയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. മധൂര്‍-കല്ലക്കട്ടയില്‍ നിന്ന്‌ ഇന്നലെ വൈകിട്ടാണ്‌ എക്‌സൈസ്‌ സംഘം മദ്യം പിടിച്ചത്‌. വിറക്‌ പുറ ഉടമ കല്ലക്കട്ടയിലെ എ കെ ഗോവിന്ദന്റെ മകന്‍ എ കെ സച്ചിനെ (29)തിരെ കേസെടുത്തു. ഇയാല്‍ മറ്റൊരു അബ്‌കാരി കേസില്‍ കൂടി പ്രതിയാണെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. പ്രിവിന്റീവ്‌ ഓഫീസര്‍ സി കെ വി സുരേഷിന്റെ നേതൃത്വത്തില്‍ സി ഇ ഒമാരായ നൗഷാദ്‌, മനീഷ്‌കുമാര്‍ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

No comments