JHL

JHL

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുൻ ജില്ലാ പ്രസിഡന്റ്‌ സക്കീന അക്ബറിന്റെ മാതാവ് കൊച്ചു ഖദീജ നിര്യാതയായി

കാസറഗോഡ് :ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുൻ ജില്ലാ പ്രസിഡന്റ്‌ സക്കീന അക്ബറിന്റെ മാതാവ് കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ കൊച്ചു കദീജ (86) നിര്യാതയായി. പരേതനായ അഡ്വ കെ.എ. അലിക്കുഞ്ഞി (റിട്ട. ലീഗൽ അഡ്വൈസർ റബർബോർഡ്) യുടെ പത്നിയാണ്. മുൻ സ്പീക്കർ  കെഎം സീതി സാഹിബിന്റെ സഹോദരൻ കെ എം ഇബ്രാഹിം സാഹിബിന്റെ മകളാണ്.

മക്കൾ: ഡോ. ബീന സുൽഫിക്കർ, ഡോ. അബ്ദുള്ള ഇദ്രിസ്, സക്കീന അക്ബർ, ഇബ്രാഹിം ബാബു, സാജന അബ്ദുള്ള.

മരുമക്കൾ: പരേതനായ എം. സുൽഫിക്കർ, ചാലപ്പുറം, അഡ്വ. എം സി എം അക്ബർ കാസർഗോഡ്, എ. അബ്ദുള്ള ദുബായ്, ഡോ. സീനത്ത് ഇബ്രാഹിം, ഫാറൂഖ് കോളേജ്.

No comments