JHL

JHL

കർണാടകയിലും രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ



ബെംഗളൂരു(True News, May 7 ,2021) : കർണാടകയിലും  രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ.  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്  കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്  മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ   ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കോവിഡ്  വ്യാപനം അരലക്ഷം വരെ എത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ. ദക്ഷിണ കന്നഡ ജില്ലയിൽ ശനിയും ഞായറും വാരാന്ത്യ കർഫ്യുവിനോടനുബന്ധിച്ച് സമ്പർണമായി അടച്ചിടാൻ ജില്ലാ ഭരണകൂടം നേരത്തെ തന്നെ നിർദേശം നൽകിയിരിക്കുന്നതിനാൽ ഇവിടെ ഫലത്തിൽ ഇന്ന്  രാത്രിമുതൽ തന്നെ സമ്പൂർണ അടച്ചിടൽ നിലവിൽ  വരും,

No comments