JHL

JHL

ഗൗരിയമ്മ ,അപൂര്‍വ്വമായി മാത്രം ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന പ്രതിഭ- പി ഡി പി



 

(www.truenewsmalayalam.com 12.05.2021)
അപൂര്‍വ്വമായി മാത്രം ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന പ്രതിഭ യായിരിന്നു  സ.ഗൗരിഅമ്മ യെന്ന് പി ഡി പി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കനലെരിയുന്ന പൊതുജിവിതത്തില്‍ അനുഭവിച്ച ത്യഗോജ്ജലമായ ജീവിത സാഹചര്യങ്ങള്‍ കേരളരാഷ്ട്രീയത്തിലെ അപൂര്‍വ്വതയായിരിന്നു.ധീരവും ത്യാഗോജ്ജലവുമായ ദീര്‍ഘമായ ഒരു കാലഘട്ടം തന്നെയാണ് ഗൗരിഅമ്മയുടെത്. മര്‍ദ്ദക ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ അസാധാരണമായ മനക്കരുത്തുമായി ചെറുത്ത് നിന്ന പെണ്‍കരുത്തായിരുന്നു ഗൗരിഅമ്മ. പുതിയ തലമുറക്ക് അത്ഭുതവും അമ്പരപ്പും സൃഷ്ടിച്ച വിസ്മയകരമായ ജീവിതമായിരിന്നു. 57 ലെ ആദ്യമന്ത്രിസഭയിലെ  അംഗമായി കേരളചരിത്രത്തിലെ സുവര്‍ണ്ണരേഖകളില്‍ എഴുതപ്പെട്ട നിയമനിര്‍മാണങ്ങള്‍ക്ക് ചാലകശക്തിയായ ഗൗരി അമ്മ കേരളത്തിന്റെ  സാമൂഹ്യജീവിതത്തില്‍  നിര്‍ണ്ണായകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. നൂറ്റാണ്ടിന്റെ ജിവിതത്തിന് തീരശീലയിട്ട് കടന്നു പോയ ആ ഐതിഹാസിക വ്യക്തിത്വം കേരളചരിത്രത്തില്‍ മങ്ങാതെ നിലകൊള്ളുമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

No comments