JHL

JHL

മഞ്ചേശ്വരം നിയുക്ത എം എൽ എ എ കെ എം അഷ്റഫിന് കൊവിഡ്

കുമ്പള (www.truenewsmalayalam.com): മഞ്ചേശ്വരം മണ്ഡലം നിയുക്ത എം എൽ എ എ. കെ. എം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫ് തന്നെയാണ് രോഗവിവരം ഫേസ് ബുക്കിലൂടെ ജനങ്ങളുമായി പങ്കുവച്ചത്.
ഇതിനകം താനുമായി സമ്പർക്കത്തിലായ മുഴുവൻ ആളുകളും ക്വാറിന്റെയിനിൽ കഴിയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
         കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അഷ്റഫിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.


No comments