മൊബൈൽ സേവന ദാതാക്കൾ നിരക്കുകൾ വർധിപ്പിക്കുന്നു;ചാർജുകൾ നാല്പതുശതമാനത്തിലധികം കൂടും
ന്യൂഡല്‍ഹി(True News, Dec1 ,2019): രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും. വോഡഫോണ്‍ ഐഡിയ പുതിയ താരിഫുകള്‍ നല്‍കും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഭാരതി എയര്‍ടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തില്‍ ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്‌പെക്ട്രം വാടക ഇനത്തില്‍ ഉള്‍പ്പടെ വന്‍ കുടിശ്ശിക വരുത്തിയത്. മൊബൈല്‍ മേഖലയിലെ മറ്റൊരു കമ്പനിയായ ജിയോയും നിരക്കുകളില്‍ ഉടന്‍ വര്‍ധന വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment