JHL

JHL

ഓട്ടോറിക്ഷയിൽ ട്രക്കിടിച്ച് സെൻട്രൽ സ്കൂൾ അദ്ധ്യാപിക മരിച്ചു

മംഗളൂരു (True News, Dec 01,2019): ഓട്ടോ റിക്ഷയുടെ പിറകിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിച്ചു ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലെ യാത്രക്കാരിക്ക് ദാരുണാന്ത്യം. മംഗളൂരു കദ്രി കമ്പല റോഡിലാണ് അപകടം.പണമ്പൂർ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയും മംഗളൂരു ബേജായി സ്വദേശിയുമായ  ശൈലജ റാവു (48|)വാണ് മരിച്ചത്.   അമിത വേഗതയിൽൽ എതിർ ദിശയിൽ നിന്നും വന്ന ട്രക്ക് മറ്റൊരു ഓട്ടോയെ മറികടന്നു ഇവർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം ഓട്ടോയെ വലിച്ചുകൊണ്ടു പോയി. ഇതിനിടെ ഡ്രൈവർ ഓട്ടോയിൽ നിന്നും തെറിച്ചു വീണതിനാൽ രക്ഷപ്പെടുകയായിരുന്നു.   .ഓട്ടോയിൽ ഇവർ മാത്രമായിരുന്നു യാത്രക്കാരിയായിട്ടുണ്ടായിരുന്നത്.അപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

No comments