JHL

JHL

ഉള്ളാൾ ദർഗ്ഗ ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് കർണാടക സർക്കാർ;പ്രതിഷേധിച്ച് നാട്ടുകാർ; വഖഫ് കമ്മിറ്റി ഉദ്യോഗസ്ഥനെ തടയാൻ പ്രദേശവാസികൾ ദർഗ്ഗാ പരിസരത്ത് തടിച്ചുകൂടി



ഉള്ളാൾ (True News, Dec 3, 2019): ഉള്ളാൾ സയ്യദ് മദനി ദർഗ്ഗ ഷെരീഫിന്റെ ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. തെരെഞ്ഞെടുത്ത കമ്മീറ്റി നിലവിലുള്ളപ്പോൾ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച സർക്കാർ നടപടിയിൽ  ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചാർജെടുക്കാൻ എത്തുന്ന  വഖഫ് കമ്മിറ്റി ഉദ്യോഗസ്ഥനെ തടയാൻ പ്രദേശവാസികൾ  ഇന്നലെ ദർഗ്ഗാ പരിസരത്ത് തടിച്ചുകൂടി. എന്നാൽ അവസാന നിമിഷം അഡ്മിനിസ്ട്രേറ്റർ ദുർഗ്ഗാ ഓഫീസിലെത്തുന്നതിൽ നിന്നും പിന്മാറി. നവംബർ ,മൂന്നാം തീയതിയാണ് അഡ്മിനിസ്റ്റേറേറ്ററായി സംസ്ഥാന വഖ്ഫ് കമ്മിറ്റി ഇബ്രാഹിം കൂർന്നടുക്കയെ  അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്. നവമ്പർ ഇരുപതിന്‌  ഉദ്യോഗസ്ഥൻ എത്തുമെന്നറിയിപ്പ് ലഭിച്ചിരുന്നു. അന്നും വലിയ ജനാവലി ഇയാളെ  തടയാൻ എത്തിയിരുന്നെങ്കിലും അദ്ദേഹം  ദർഗയിലെത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണർ ദർഗാ ഭാരവാഹികളെ വിളിച്ചു ചർച്ച നടത്തുകയും ദർഗ്ഗയുടെ ഭരണം അഡ്മിനിസ്ട്രേറ്റർ ഏൽപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ  ഡിസംബർ രണ്ട്  തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്റർ ദർഗ്ഗയുടെ ഭരണം ഏറ്റെടുക്കേണ്ടതായിരുന്നു. എതിർപ്പ് കണക്കിലെടുത്ത്  പോലീസ് സുരക്ഷാ ശക്തിപ്പെടുത്തിയിരുന്നു. എന്നാലും വലിയ ഭക്തജന സംഘം അഡ്മിനിസ്ട്രേറ്ററെ  തടയാൻ ദർഗ്ഗയിലെത്തി.
കഴിഞ്ഞ മൂന്നു വർഷമായി പ്രദേശത്തു യാതൊരു വിധ അനിഷ്ട സംഭവങ്ങളും നടന്നിട്ടില്ലെന്നും ദർഗ്ഗ നടത്തിപ്പ് തർക്കമില്ലാതെയാണ് നടന്നുവരുന്നതെന്നും അതിനാൽ എം പിയും ജില്ലയുടെ ചാർജുള്ള മന്ത്രിയും യുക്തമായ തീരുമാനമെടുക്കുമെന്നും ഉള്ളാൾ മെമ്പർ ഫാറൂഖ് പറഞ്ഞു.
തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയുള്ളപ്പോൾ സർക്കാർ അഡ്മിനിസ്റ്ററെ നിയമിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു എം,അനസ്സിലാകുന്നില്ലെന്നു ദർഗ്ഗ മാനേജിങ് കമ്മീറ്റി പ്രസിഡണ്ട് അബ്ദുൽ റഷീദ് പറഞ്ഞു.അടുത്ത മൂന്നര വര്ഷം കൂടി കാലാവധിയുണ്ടെന്നും അടുത്ത ഉറൂസോടെ  മാത്രമേ കമ്മിറ്റി ഒഴിയേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.നിയമ വിദഗ്ദ്ധരുമായി ആലോചിച്ചു തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.


No comments