JHL

JHL

ബദിയഡുക്കയിൽ കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്‌സ്‌ തിരികെ ഏൽപിച്ച്‌ ബസ്‌ ജീവനക്കാര്‍ പ്രശംസ നേടി

ബദിയഡുക്ക(True News 3 December 2019) : കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്‌സ്‌ തിരികെ ഏൽപിച്ച്‌ ബസ്‌ ജീവനക്കാര്‍ പ്രശംസ നേടി. കാസര്‍കോട്‌-ഏത്തടുക്ക റൂട്ടിലോടുന്ന സി.എന്‍.എന്‍ ബസിലെ ജീവനക്കാരായ അജി തോമസ്‌, അഷ്‌റഫ്‌ എന്നിവരാണ്‌ മാതൃകയായത്‌.ബസിനകത്തു നിന്നാണ്‌ പഴ്‌സ്‌ കളഞ്ഞു കിട്ടിയത്‌. അതിനകത്തു ഉണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാണ്‌ ഉടമസ്ഥനെ വിവരമറിയിച്ചത്‌. ബദിയഡുക്ക കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസിലെ ഷാജിയുടേതായിരുന്നു പഴ്‌സ്‌. ഇത്‌ പിന്നീട്‌ ഉടമസ്ഥനു കൈമാറി.

No comments