JHL

JHL

കുമ്പളയിൽ അടച്ചിട്ട വീട്ടിൽ മോഷണം

കുമ്പള(True News 3 December 2019):കുമ്പളയിൽ അടച്ചിട്ട വീട്ടിൽ മോഷണം. അനന്തപുരത്തെ ടി വി ഗംഗാധരന്റെ വീട്ടിൽ തിങ്കളാഴ്ചയാണ് മോഷണം ഉണ്ടായത്. വീട്ടുകാർ രാവിലെ എട്ടു മണിയോടെ വീടു പൂട്ടി മടിക്കേരിയിലേക്ക് പോയതായിരുന്നു. വീടിന്റെ അടുക്കള വാതിൽ തുറന്നിട്ടതായി കണ്ട് അയൽക്കാരി വീട്ടുടമയെ ഫോൺ വിളിച്ച് വിവരമറിയിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.   പുറത്തേക്കുള്ള അടുക്കള വാതിലും അകത്തളത്തിലേക്കുള്ള വാതിലും തകർത്ത നിലയിലായിരുന്നു. മുകളിലത്തെ മുറിയിൽ അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മേശവലിപ്പിൽ സൂക്ഷിച്ച മുക്കാൽ പവൻ തൂക്കം വരുന്ന കമ്മൽ, മൂന്നേകാൽ പവൻ നെക്‌ലേസ് എന്നിവയാണ് മോഷ്ടിച്ചത്. വീട്ടുടമ ഗംഗാധരന്റെ പരാതിയിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

No comments