Header Ads

test

കൂൾ ലിപ്പ് മുതൽ 'ഹുക്ക'വരെ; വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകം

കുമ്പള (True News, Dec4 ,2019): വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു. യു പി സ്കൂൾ വിദ്യാർത്ഥികൾ മുതൽ ബിരുദ വിദ്യാർത്ഥികൾ വരെ വ്യാപകമായി വിവിധ ലഹരി പദാർത്ഥങ്ങൾക്കടിമകളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
                ഹുക്ക എന്ന് വിശേഷിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ചാർജ്ജ് ചെയ്ത് വലിക്കുന്ന   ഇലക്ട്രോണിക്  സിഗററ്റാണ്  യുപി, ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. വീടുകളിൽ വച്ച് റീചാർജ് ചെയ്ത് സ്കൂളിലേക്ക് കൊണ്ടുവന്ന് ക്ലാസിൽ അധ്യാപകരില്ലാത്ത സമയത്തും ഇന്റർവെൽ സമയത്തും സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള വഴികളിലും വച്ച് വലിക്കുന്നതായി സ്കൂൾ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഹുക്കയിൽ പുകവരാതെയും പുക പുറത്തുവിട്ടും വലിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടത്രെ.

ക്ലാസുകളിൽ പുക പുറത്തു വരാത്ത തരത്തിലാണ് ഹുക്ക വലിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ഫ്ലേവർ എന്നറിയപ്പെടുന്ന വിവിധ പഴവർഗ്ഗങ്ങളുടെ സത്താണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രാസ ലായനികളാണ് ഹുക്കയിൽ ഉപയോഗിക്കുന്നത്. അഞ്ച് മില്ലി ബോട്ടിലിന് നാനൂറ് രൂപയാണത്രെ ഇതിന്റെ മുഖവില. എന്നാൽ വിദ്യാർത്ഥികൾക്ക് ഉപ്പളയിലെ ഒരു കടയിൽ നിന്നും 120 രൂപയ്ക്ക് ലഭിക്കുന്നതായാണ് വിവരം.
കുട്ടികൾക്ക് ലഭിക്കുന്നിടത്ത് ഈ ലായനി വെക്കുന്നതിനും ഗർഭിണികൾ ഉപയോഗിക്കുന്നതിനുമെതിരെ ഈ കുപ്പിയുടെ പുറത്ത് മുന്നറിയിപ്പ് എഴുതി വച്ചിട്ടുണ്ട്.
            ഒരു പ്രാവശ്യം വലിച്ചാൽ പന്ത്രണ്ട് സിഗരറ്റുകൾ വലിക്കുന്നതിന്റെ ദോഷ ഫലങ്ങൾ ഈ ലായനി കൊണ്ട് ശരീരത്തിനുണ്ടെന്നാണ് ഗൂഗിൾ നൽകുന്ന വിവരം. എന്നാൽ വലിച്ചു കഴിഞ്ഞാൽ പെട്ടെന്നൊന്നും ലഹരിപിടിക്കുന്നില്ലെന്നതാണ് ഇതിന്റെ  പ്രത്യേകത. വലിച്ചൂതുമ്പോൾ വെളുത്ത പുകയുണ്ടാകുന്നുവെന്ന കൗതുകമാണ് കൊച്ചു കുട്ടികളെ ഈ മാരക വസ്തുവിലേക്ക് ആകർഷിക്കുന്നത്.കേന്ദ്ര സർക്കാർ ഇതിന്റെ ഓൺ ലൈനിലടക്കമുള്ള വിൽപ്പന കർശനമായി തടഞ്ഞിട്ടുണ്ട്.
           സ്കൂൾ കുട്ടികൾ മുതൽ ബിരുദ വിദ്യാർത്ഥികൾ വരെ ഉപയോഗിക്കുന്ന മറ്റൊരു മാരക വസ്തുവാണ് കൂൾലിപ്പ്. കൂൾലിപ്പ്, ചൈനി കൈനി തുടങ്ങിയ പേരുകളിൽ ഇറങ്ങുന്ന ഈ ലഹരി വസ്തുക്കൾ കേരളത്തിലെത്തിക്കുന്നതിൽ അന്യ സംസ്ഥാനക്കാരായ ആളുകൾക്കും പങ്കുണ്ടത്രെ. അന്യസംസ്ഥാന തൊഴിലാളികൾ ഓരോ തവണയും നാട്ടിൽ പോയി വരുമ്പോൾ ധാരാളം പാൻമസാല വസ്തുക്കളുമായാണ് എത്തുന്നതെന്നാണ് പറയപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ജോലി ചെയ്തുവരുന്ന ഗ്രാമപ്രദേശങ്ങളിൽ   ഇവരെ ലക്ഷ്യമാക്കി ലഹരി വസ്തുക്കൾ വിൽപനക്കാർ എത്തുന്നുണ്ട്. അത്തരം വിൽപനക്കാരിൽ നിന്നും വിദ്യാർത്ഥികൾക്ക് പാൻമസാലകൾ ലഭിക്കുന്നുണ്ട്. കൂടാതെ തമ്പാക്കു, കഞ്ചാവ് എന്നീ ലഹരി വസ്തുക്കളും മണത്താൽ ലഹരി നൽകുന്ന ചില പശകളും വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ചില അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ ഇടപെട്ട് പരിശോധനയും കൗൺസലിങ്ങും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.


Advertisement 

ടോപ് ഗ്രേഡ്  ട്യൂഷൻ സെന്ററിൽ  പത്താം ക്ലസ്സിനു പുതിയ ട്യൂഷൻ ബാച്ച് ആരംഭിച്ചു 

കുമ്പള മീപ്പിരി സെന്ററിൽ പ്രവർത്തിക്കുന്ന ടോപ് ഗ്രേഡ് ട്യൂഷൻസിൽ സിബി എസഇ / കേരള സിലബസ് പത്താം  ക്ലാസ് വിദ്യാർത്ഥയികൾക്കായി പുതിയ ട്യൂഷൻ ബാച്ചുകൾ ആരംഭിച്ചു.എല്ലാ വിഷയങ്ങളുടെയും മുഴുവൻ പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിന് പുറമെ റിവിഷനുകളും പരിശീലന പരീക്ഷകളും നടത്തി കുട്ടികളെ മുഴുവൻ വിഷയങ്ങൾക്കും എ  പ്ലസ് ഗ്രേഡ് നേടാൻ തയ്യാറാക്കുന്ന തരത്തിലാണ് ഈ ബാച്ചുകളിൽ പരിശീലനം നൽകുന്നത്.കൂടാതെ പ്ലസ്ടു /പ്ലസ് വൺ   കോമേഴ്‌സ്,സയൻസ് വിഷയങ്ങൾക്ക്  ക്രാഷ് ട്യൂഷനും ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള മാനേജ്മെന്റിന്റെ കീഴിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ടോപ് ഗ്രേഡിൽ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9809800255 ,9895150237 ,9745581105 ,9895963343 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 

No comments