JHL

JHL

വ്യത്യസ്ത സംഭവങ്ങളിലായി പ്ലസ് ടു വിദ്യാർത്ഥിനിയടക്കം രണ്ടു പെൺകുട്ടികൾ തൂങ്ങി മരിച്ചു.

മംഗളൂരു(True News, Dec3,2019) : വ്യത്യസ്ത സംഭവങ്ങളിലായി ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടു പെൺകുട്ടികൾ തൂങ്ങി മരിച്ചു. മംഗളൂരു ബംഗരെയിലെ  അനീഷ(22) യാണ് ആത്മഹത്യചെയ്ത ഒരു യുവതി. തിങ്കളാഴ്ച രാത്രിയോടെ  വീട്ടിലായിരുന്ന അനീഷ മുറിയിൽ കയറി വാതിലടച്ചു വളരെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനാൽ വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വീട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.അനീഷയുടെ പിതാവ് കുറച്ചു ദിവസമായി അസുഖബാധിതനാണ്. ഇതിൽ മനം നൊന്താണ് ആത്മഹത്യചെയ്തതെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മറ്റൊരു സംഭവത്തിൽ പുത്തൂരിൽ കൊമ്പെട്ടു സർക്കാർ പി യു കോളേജിലെ ഒന്നാം  വർഷ പി യു സി വിദ്യാർത്ഥിനിയും പരേതനായ നാഗരാജിന്റെ മകളുമായ ഉഷ|(17) യാണ് സ്വയം ജീവനൊടുക്കിയത് .വീട്ടിൽ തിങ്കളാഴ്ച ആരുമില്ലാത്ത സമയത്താണ് ഫാനിൽ കെട്ടി തൂങ്ങി മരിച്ചത്.

No comments