JHL

JHL

ഉത്തര്‍പ്രദേശിലെ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴ് പേര്‍ പിടിയില്‍


 ലക്നൗ(www.truenewsmalayalam.com  10.05.2021):

 ഉത്തര്‍പ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴ് പേര്‍ പിടിയില്‍. രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുപിയില്‍ നിന്ന് ഇത്തരമൊരു വാ‍ര്‍ത്ത പുറത്തുവരുന്നത്.

മൃതദേഹം പൊതിഞ്ഞു വയ്ക്കുന്ന ബെഡ്ഷീറ്റ്, സാരി അടക്കമുള്ള തുണികളാണ് മോഷ്ടിച്ചത്. പ്രതികളില്‍ നിന്ന് 520 ബെഡ്ഷീറ്റുകള്‍, 127 കു‍ര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഇവ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് ​ഗ്വാളിയോര്‍ കമ്ബനിയുടെ പേരില്‍ വീണ്ടും വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു ദിവസത്തെ മോഷണത്തിന് ഇവര്‍ക്ക് ചില കട ഉടമകള്‍ നല്‍കുന്നത് 300 രൂപയാണ്.

ഇത്തരത്തില്‍ ഇവരെ ഉപയോ​ഗിക്കുന്ന കട ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

No comments