JHL

JHL

കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബിഎ ബി കോം കോഴ്സുകൾക്ക് ഇനിയും അപേക്ഷിക്കാം

 




കാസർകോട്: (www.truenewsmalayalam.com 03.05.2021)

കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബിഎ ബി കോം കോഴ്സുകൾക്ക് ഇനിയും അപേക്ഷിക്കാം. ബി എ ഇംഗ്ലീഷ്, ബി.കോം കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ കുമ്പള മഹാത്മ കോളേജിൽ സൗകര്യമുണ്ട്. മെയ് 5 ന് മുമ്പാണ് അപേക്ഷിക്കേണ്ടത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയൻസ് എന്നീ ഏതെങ്കിലും  വിഷയങ്ങളിൽ പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു പാസായവർക്കും വർഷം നഷ്ടമാവാതെ അടുത്ത രണ്ടു വർഷം കൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാം.

        കൂടുതൽ വിവരങ്ങൾക്ക് മഹാത്മ കോളേജ് ഓഫീസുമായോ, 9895963343,  9895150 237 എന്നീ നമ്പരുകളിൽ വിളിച്ചോ വാട്സ്ആപ്പിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

No comments