JHL

JHL

കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവും കര്‍ണാടക ബിയറും പിടികൂടി

 

കാസര്‍കോട്: (www.truenewsmalayalam.com 12.05.2021)

മഞ്ചേശ്വരം കുബണൂരില്‍ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിപി ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന് വന്‍ തോതില്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവും കര്‍ണാടക ബിയറും പിടികൂടി. കാറില്‍ കടത്തിയ 120 ലിറ്റര്‍ കര്‍ണാടക മദ്യവും 36 ലിറ്റര്‍ കര്‍ണാടക ബിയറുമാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുദര്‍ശന എസ് എന്നയാളുടെ പേരില്‍ ഒരു അബ്കാരി കേസെടുത്തു.പ്രതി സഞ്ചരിച്ച കാര്‍ പിടിയിലാണ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിജോയ് ഈ കെ, പി രാജന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഖില്‍ പവിത്രന്‍,പ്രശാന്ത് കുമാര്‍ വി എന്നിവരും ഉണ്ടായിരുന്നു,

No comments