JHL

JHL

തലകീഴ്പോട്ടാക്കി നടന്ന് നടന്ന് കാസറഗോഡ് സ്വദേശി അഷ്റഫ് റെക്കോർഡിലേക്ക്

കാസറഗോഡ് (www.truenewsmalayalam.com): ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കാസറഗോഡ് സീതാംഗോളി സ്വദേശി അഷ്റഫ്.

അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെകന്റ് കൊണ്ട് 14.44 മീറ്റർ സഞ്ചരിച്ചാണ് രണ്ട് റെക്കോർഡുകളിലും ഇടം നേടിയത്. നിലവിൽ കരാട്ടെ അധ്യാപകനും കരാട്ടെ ആന്റ് ഫിറ്റ്നസ്സ് ട്യുടോറിയൽ എന്ന യുറ്റ്യൂബ് ചാനലും നടത്തുകയാണ് അഷ്റഫ്.

2018-ൽ നെതർലാന്റ്സിൽ വെച്ച് നടന്ന വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഷ്റഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കൂടാതെ ഒമ്പത് പ്രാവശ്യം ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.



No comments