JHL

JHL

അബുദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് ഉസ്താദുമാർക്കുള്ള ധന സഹായം കൈമാറി

 


അബുദാബി  : (www.truenewsmalayalam.com 07.05.2021)

കോവിഡ് പ്രതിസന്ധിയിൽ  നാട്ടിൽ  ജോലിയില്ലാതെയും സാമ്പത്തികമായും പ്രയാസപ്പെടുന്ന  ഉസ്താദുമാർക്ക്  അബുദാബി കാസർഗോഡ് ജില്ലാ എസ് കെ എസ് എസ് എഫ്  മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫും  സംയുകതമായി നൽകുന്ന  ധന സഹായം അബു ദാബി മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഇബ്രാഹിം ഒ കെ ബന്തിയോടിന്നു കൈമാറി. ധന സഹായം നാട്ടിലെത്തിച്ചു അർഹതപ്പെട്ടവർക്ക് വൈകാതെ കൈമാറും 

മേഖല യോഗത്തിൽ  പ്രസിഡന്റ് ഇബ്രാഹിം ഒ കെ അധ്യക്ഷത വഹിച്ചു , ജില്ലാ എസ്  കെ എസ് എസ് എഫ് സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫലി ബസറ ഉദ്ഘാടനം ചെയ്‌തു  ശരീഫ് ഉറുമി അസീസ് പെർമുദെ ,ഹമീദ് മാസിമാർ ,ലത്തീഫ് ഈറോഡി തുടങ്ങിയവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി ശക്കീർ കമ്പാർ സ്വാഗതവും  വർക്കിംഗ് സെക്രട്ടറി സവാദ് ബന്തിയോട് നന്ദിയും പറഞ്ഞു.

No comments