JHL

JHL

പൊതുപ്രവർത്തകർ സമൂഹത്തിൽ വഴികാട്ടികൾ ആകണം; ശംസുദ്ധീൻ നെല്ലറ

 


ദുബായ്: (www.truenewsmalayalam.com 11.05.2021)

 പൊതു പ്രവർത്സതകർ സമൂഹത്തിൽ ആക്ഷേപങ്ങൾ നേരിടുന്ന കാലത്ത് മാതൃകാപരമായ ജീവിതം നയിക്കാൻ തയാറാകണമെന്നും ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യമായി മുന്നോട്ട് കൊണ്ട് പോകാനും വെല്ലുവിളികളെ തരണം ചെയ്യുവാനും ആർജ്ജവം കാണിക്കണമെന്നും      പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ശംസുദ്ദീൻ നെല്ലറ അഭിപ്രായപ്പെട്ടു. 

 കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   അശ്റഫ് കർളയ്ക് ദുബായ് നെല്ലറ ഭവനത്തിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗഫൂർ കാരോത്ത്‌, യുസഫ് കാരേക്കാട്, ശാഹുൽ ഹമീദ് തങ്ങൾ, ഷഫീൽ കണ്ണൂർ, ബെൻസർ കാസർഗോഡ്, ജംസീർ പട്ടാമ്പി എന്നിവർ സമ്പന്ധിച്ചു. റിഷാദ് അബ്ദുള്ള സ്വാഗതം  പറഞ്ഞു.

No comments