JHL

JHL

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ചികിത്സ സൗകര്യങ്ങളില്ലാതെ മഞ്ചേശ്വരം ഗവണ്മെന്റ് ഹോസ്പിറ്റൽ, പ്രതിഷേധവുമായി എസ്‌ഡിപിഐ

 


മഞ്ചേശ്വരം : (www.truenewsmalayalam.com 06.05.2021)

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും  ചികിത്സ സൗകര്യങ്ങളില്ലാതെ ദിനംപ്രതി നൂറുകണക്കിനാളുകൾ ചികിത്സക്കെത്തുന്ന മഞ്ചേശ്വരം ഗവണ്മെന്റ് ഹോസ്പിറ്റൽ ,പ്രതിഷേധവുമായി എസ്‌ഡിപിഐ രംഗത്ത്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഉണ്ടാക്കണമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെയും ഒഴിവുള്ള മറ്റുള്ള സ്റ്റാഫുകളെയും നിയമിച്ച് ബെഡ് സൗകര്യം പുനരാരംഭിക്കണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു. സമ്പൂർണ ലോക്കഡൗണിലേക് നീങ്ങുന്നതോടെ ചികിത്സക്കെത്തുന്നവർ കൂടുതൽ പ്രതിസന്ധിയിൽ ആകുമെന്നും കമ്മിറ്റി സൂചിപ്പിച്ചു. ആശുപത്രിത്തിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ  ശക്തമായ പ്രധിഷേധ പരിവാടികളുമായി മുന്നോട്ട് വരുമെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ബഡാജെ ,സെക്രട്ടറി സലാം ,സിദ്ദീഖ് ഹൊസങ്കടി ,അഷ്‌റഫ് ഉദ്യാവാര എന്നിവർ പങ്കെടുത്തു.

No comments