JHL

JHL

കോവിഡ് നിയന്ത്രണം:ഒരു വിഭാഗം വ്യാപാരികളെ മാത്രം ലക്ഷ്യമിടുന്നത് അനീതി. -മൊഗ്രാൽ ദേശീയവേദി

 


കുമ്പള: (www.truenewsmalayalam.com 06.05.2021)

കോവിഡ് നിയന്ത്രണങ്ങൾ ഒരു വിഭാഗം വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിടാൻ നിർബന്ധിക്കുന്നത് അനീതിയാണെന്ന് മൊഗ്രാൽ ദേശീയവേദി  കുമ്പളയിൽ  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 14 മാസക്കാലമായി വസ്ത്ര വ്യാപാരികളും, ഫാൻസി, ചെരുപ്പ്, മൊബൈൽ  കടകളും ചുരുക്കം ചില ദിവസങ്ങൾ ഒഴിച്ചാൽ കോവിഡ് മൂലം  അനിശ്ചിതമായി അടച്ചിടേണ്ടി വന്നു.ഇത് മൂലം വ്യാപാരികൾക്കും, തൊഴിലാളികൾക്കും തൊഴിലില്ലാത്ത  അവസ്ഥയുണ്ടായി. കടയുടമകളാകട്ടെ കെട്ടിട ഉടമകൾക്ക് വാടക കൊടുക്കാൻ കഴിയാതെ ദുരിതത്തിലുമായി. ഈയൊരു സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനെതിരെ മൊഗ്രാൽ ദേശീയവേദി കുമ്പള ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പ്രതിഷേധ പരിപാടി  ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. 

 ചടങ്ങിൽ ഹമീദ് കാവിൽ, നിയാസ് കുമ്പള,അഷ്‌റഫ്‌ സ്കൈലർ,  ദേശീയവേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സ്മാർട്ട്‌, റിയാസ് മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ്, എം എ ഹംസ, അഷ്‌റഫ്‌ ബദ്‌രിയാ നഗർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. 

No comments