JHL

JHL

കാറും ബൈക്കും കൂട്ടിയിടിച്ച് ഉപ്പളയിലെ ഓട്ടോ ഡ്രൈവർ മരിച്ചു.

 


ഉപ്പള: (www.truenewsmalayalam.com 04.05.2021)

ഹൊസങ്കടി പൊസോട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉപ്പള സ്വദേശി  മരിച്ചു. ഉപ്പള മൂസോഡി സ്വദേശിയായ ഹമീദ് (55) ആണ് മരിച്ചത്. ബൈക്ക് ഓടിക്കുകയായിരുന്ന മുഹമ്മദ് അനീസി(24) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ഇന്ന് രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പൊസോട്ട് ദേശീയ പാതയില്‍ വെച്ച് റഷീദ് സഞ്ചരിച്ച ബൈക്കില്‍ ഉപ്പള ഭാഗത്തേക്ക് വളഞ്ഞുംപുളഞ്ഞുമെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

അനീസിന്റെ പിതൃ സഹോദരനാണ് മരണപ്പെട്ട ഹമീദ്. നീണ്ട കാലം ഗൾഫിലായിരുന്ന ഹമീദ് കുറച്ചു കാലങ്ങളായി ഓട്ടോ ഓടിച്ചു വരികയായിരുന്നു. മൃതദേഹം പോസ്റ്മോർട്ടത്തിനായി  മംഗൽപാടി മോർച്ചറിയിലേക്ക് മാറ്റി. 

ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹര്‍ഫീന, ഹര്‍ഫാന്‍.

No comments