JHL

JHL

കുമ്പള കൊടിയമ്മയിൽ ബൈക്കുകൾ കൂട്ടിമുട്ടി വിദ്യാർത്ഥി മരിച്ചു

കുമ്പള(www.truenewsmalayalam.com) : കുമ്പള കൊടിയമ്മയിൽ ബൈക്കുകൾ കൂട്ടിമുട്ടി വിദ്യാർത്ഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൊടിയമ്മ കൊളച്ചപ്പ് പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത്. കൊടിയമ്മ ചത്രംപള്ളം   മുക്രി സിദ്ദീഖ് ഹാജിയുടെ മകൻ നജ്മുദ്ദീൻ (16) ആണ് മരിച്ചത്. മാതാവ് നഫീസ.
കൊളച്ചപ്പ് മരണ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ എതിരെ വന്ന വേറൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


No comments