JHL

JHL

എം പി എൽ 2023: സിറിയൻസ് ചാമ്പ്യന്മാർ, ബി എഫ് സി ബൈദല റണ്ണേഴ്‌സ് അപ്പ്.


 ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഷാർജ ഇംഗ്ലീഷ് സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മംഗൽപാടി പ്രീമിയർ ലീഗിൽ ബി എഫ് സി ബൈദലയെ പരാജയപ്പെടുത്തി സിറിയൻസ് ചാമ്പ്യന്മാരായി.


പഞ്ചായത്ത് പരിധിയിലെ എസ് എസ് സി പഞ്ചം, ഫാസ്ക് ഉപ്പള ഗേറ്റ്, ബി എസ് സി ബപ്പായിതൊട്ടി, കിങ്‌സ് ഒളയം എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ബ്രദർസ് മണിമുണ്ട, ടൈമെക്‌സ്‌ പാച്ചാണി, ബി എഫ് സി ബൈദല, സിറിയൻസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുമായി മത്സരിച്ച എം പി എൽ ക്രിക്കറ്റ് ലീഗിൽ പഞ്ചായത്ത് പരിധിയിൽ നിന്നും ലേലം വിളിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളാണ് ഓരോ ടീമിനും വേണ്ടി കളത്തിലിറങ്ങിയത്.

ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി ഹനീഫ് ചെർക്കള, ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ട്രഷറർ ഹനീഫ് ടി ആർ, നേതാക്കളായ ഫൈസൽ മുഹ്‌സിൻ, ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, മുനീർ ബേരിക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, അഷ്‌റഫ് ബായാർ, സുബൈർ അബ്ദുല്ല, ഹസ്സൻ കുദുവ, പഞ്ചായത്ത് കമ്മിറ്റിയുടെയും എം പി എല്ലിന്റെയും ഭാരവാഹികളായ ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, അൻവർ മുട്ടം, സിദ്ദിഖ് ബപ്പായിതൊട്ടി, ഫാറൂഖ് അമാനത്, ഇദ്രിസ് അയ്യൂർ, മഹ്മൂദ് അട്ക, ഷാഫി പഞ്ചം, സജ്ജാദ്, അസ്ഫാൻ, ഇഖ്ബാൽ മണിമുണ്ട, അക്ബർ പെരിങ്കടി, നൗഷാദ് അട്ക, മഹ്മൂദ് മള്ളങ്കൈ, റിസ്വാൻ മണിമുണ്ട, റഹിം ഉപ്പള, സത്താർ മൂസോടി, തുടങ്ങിയവർ സംബന്ധിച്ചു. ഇമ്രാൻ അട്ക, ഖാലിദ് മണ്ണംകുഴി എന്നിവർ മുഖ്യാതിഥികളായിരുന്നു.

No comments