JHL

JHL

ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്(True News 14 September 2019) : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. 20നു രാവിലെ ഒമ്പതുമണിമുതല്‍ 21നു രാവിലെ ഒമ്പതുമണിവരെയാണ് ഉപവാസ സമരം നടത്തും. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം പി ഇക്കാര്യം അറിയിച്ചത്

പിലിക്കോട് കാലിക്കടവില്‍ എസ് ബി ഐ റീജീണല്‍ മാനേജര്‍ ഗിരീഷ് കുട്‌ലു ദേശീയപാതയിലെ കുഴിയില്‍ വീണാണ് മരിച്ചത്. നാഷണല്‍ ഹൈവേ അധികൃതരോടും കേന്ദ്ര മന്ത്രിയോടും പലതവണ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നിഷേധാത്മക സമീപനമായിരുന്നു അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പത്ത് ദിവസത്തെ സമയം അനുവധിച്ച് തരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നിട്ടും ഒരു നടപടി ഉണ്ടായില്ല.

 നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എം പി എന്ന നിലയില്‍ തന്നോട് വിളിച്ച് ക്ഷുഭിതരാവുകയാണ്. മംഗളൂരുവിലേക്ക് നാലിരട്ടി സമയമാണ് ഇപ്പോള്‍ വാഹനങ്ങള്‍ക്ക് ഓടി എത്താന്‍ വേണ്ടിവരുന്നത്. ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ പലരും തമിഴ്‌നാട്ടിലും മറ്റുമാണ് അവര്‍ ഓണം ആഘോഷിക്കുകയാണ്. സര്‍ക്കാര്‍ അറ്റക്കുറ്റ പണിക്കായി നല്‍കിയ ടെന്ററിന് റോഡ് പണി ചെയ്യാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. തലപാടി-ഉപ്പള റോഡ് ടാറിംഗിനായി ഏഴ് കോടി രൂപ, ഉപ്പള-കുമ്പള 8.5കോടി രൂപ, മൊഗ്രല്‍ കാസര്‍കോട് 9.8 കോടി രൂപ എന്നിങ്ങനെയാണ് ടെന്‍ണ്ടറായിട്ടുള്ളത്. 10ശതമാനം അധിക തുക വേണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്.

ദേശീയപാത അധികൃതരും കരാറുകാരും തമ്മിലുള്ള ചക്കളത്തിപോരാണ് ഇപ്പോള്‍ നടക്കുന്നത്. 15വര്‍ഷത്തേക് വാഹന ഉടമകളില്‍ നിന്നും റോഡ് ടാക്‌സ് പിരിച്ചെടുക്കുന്ന സര്‍ക്കാര്‍ റോഡ് നന്നാക്കാന്‍ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 24 മണിക്കൂര്‍ നിരാഹാര സമരം പി കെ കുഞ്ഞാലിക്കുട്ടി എം പി കാസര്‍കോട് പുതിയബസ് സ്റ്റാന്റ് പരിസരത്ത് 20ന് രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടം ചെയ്യും. 21ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരം അവസാനിപ്പിക്കും. തന്റെ ജീവന്‍ നഷ്ട്‌പ്പെട്ടാല്‍ പോലും കാസര്‍കോട്ടെ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നതു കൊണ്ടാണ് മരണം വരെ നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നത്.കടലില്‍ കല്ലിടുന്നത് പോലെയാണ് ഇപ്പോള്‍ റോഡില്‍ കുഴിയടക്കുന്ന പ്രവര്‍ത്തി നടത്തിയത്.

കുഴിയില്‍ കരി ഓയില്‍ ഒഴിക്കുക മാത്രമാണ് ചെയ്തത്. ഏഴ് വര്‍ഷമായി നാലുവരി പാതയുടെ പേരില്‍ റോഡ് ടാറിംഗ് ചെയ്തിട്ടില്ല. നാലു വരി പാത വരുന്നത് വരെ ജനങ്ങളുടെ ജീവന്‍ കുരുതികൊടുക്കാന്‍ അനുവധിക്കുകയാല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു ഡി എഫിന്റെ എല്ലാ ഘടകക്ഷി നേതാക്കളും സമരത്തില്‍ പങ്കെടുക്കുമെന്നും എം പി അറിയിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവരും എം പിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

hungerstrike-until-death-by-rajmohan-unnithan-mp-on-road-issue

No comments