JHL

JHL

വാഹന വിപണിയുടെ തകർച്ചക്കു കാരണം 1980-90 കളിൽ ജനിച്ചവരെന്ന് നിർമല സീതാരാമൻ; പൊങ്കാലയുമായി സോഷ്യൽ മീഡിയ

ദില്ലി (True News 11 September 2019): രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, വാഹന വിപണിയുടെ മാന്ദ്യത്തിന്റെ കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയൽസ്) ആണെന്ന വിചിത്രവാദവുമായി ധനകാര്യമന്ത്രി നിർമല സീതാരാമൻ. ഈ തലമുറയിലെ ജനങ്ങൾ ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതും കാറുകൾ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നാണ് നിർമല സീതാരാമൻ പറയുന്നത്. ഇതിനുപിന്നാലെ 'മില്ലേനിയൽസിനെ ബഹിഷ്‌കരിക്കുക' #BoycottMillenials 'നിർമലാമ്മയുടേതു പോലെ പറയുക' #SayItLikeNirmalaTai എന്നീ ഹാഷ് ടാഗുകളിൽ രൂക്ഷമായ പരിഹാസമാണ് ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

മാധ്യമങ്ങളുമായി സംസാരിക്കവെ വാഹനവിപണിയുടെ മാന്ദ്യത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിനിടെയാണ് ധനകാര്യമന്ത്രി 25-നും 35-നുമിടയിൽ പ്രായമുള്ള തലമുറയെ മൊത്തത്തിൽ കുറ്റപ്പെടുത്തിയത്.
‘മില്ലേനിയൽസിന്റെ മനഃസ്ഥിതിയിലുണ്ടായ മാറ്റം വാഹനവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാസതവണയിലൂടെ വാഹനങ്ങൾ വാങ്ങുന്ന പ്രവണത ഇന്നില്ല. പകരം ഓല, ഊബർ തുടങ്ങിയവയെ ആശ്രയിക്കുകയോ മെട്രോയിൽ സഞ്ചരിക്കുകയോ ആണ്. നിരവധി കാരണങ്ങൾ വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ട്. അവ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്...’’ -

കുറ്റം മില്ലേനിയൽസിനെങ്കിൽ അവരെ ബഹിഷ്‌കരിക്കണമെന്ന പ്രതികരണവുമായാണ് നിർമലയുടെ വാദത്തെ സോഷ്യൽ മീഡിയ നേരിട്ടത്. ക്ഷണനേരം കൊണ്ടുതന്നെ #BoycottMillenials, #SayItLikeNirmalaTai എന്നിവ ട്വിറ്ററിലെ ടോപ് ട്രെൻഡുകളിലെത്തി. മില്ലേനിയൻസ് ശ്വസിക്കുന്നതു കൊണ്ട് രാജ്യത്ത് ഓക്‌സിജൻ ക്ഷാമമുണ്ടാകുന്നുവെന്നും അതിനാൽ അവരെ ബഹിഷ്‌കരിക്കണമെന്നും എന്നുമാണ് ഉയർന്ന പരിഹാസങ്ങളിലൊന്ന്. ഇവർ അടിവസ്ത്രം ധരിക്കാത്തതു കൊണ്ടാണോ വസ്ത്രനിർമാണ രംഗത്ത് തകർച്ചയുണ്ടായത് എന്ന ചോദ്യവും ഉയർന്നു. ചില ട്വീറ്റുകൾ:

മില്ലേനിയൽസ് രാവിലെ കൂടുതൽ ഓക്‌സിജൻ ശ്വസിക്കുന്നതിനാൽ ഓക്‌സിജൻ പ്രതിസന്ധി ഉണ്ടാകാൻ ഇടയുണ്ട്, മില്ലേനിയല്‍സ് ബുള്ളറ്റ് ട്രെയിന്‍ കാത്തിരിക്കുന്നതു കൊണ്ടാണ് വിമാന വ്യവസായം തകരുന്നത് , മില്ലേനിയല്‍സ് ഓയോ ഉപയോഗിക്കുന്നതു കൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ച നേരിടുന്നത്, മില്ലേനിയല്‍സ് ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നതിനാലാണ് ഭക്ഷണവിപണി ഗതിപിടിക്കാത്തത്... എന്നിങ്ങനെ പോകുന്നു പരിഹാസങ്ങള്‍
.nirmala-seetharamans-foolish-tweet

ചില ട്വീറ്റുകള്‍:

No comments