JHL

ആദൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് ഗുരുതരം


മുള്ളേരിയ(www.truenewsmalayalam.com  September 4, 2019): മുള്ളേരിയ പെരിയടുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു ഒരാൾ മരിച്ചു ഒരാളുടെ നില അതീവ ഗുരുതരം. സുള്ള്യ ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന കാറിനു മേലാണ് വീണത്. ചതഞ്ഞു പോയ കാറിൽ നിന്നും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. മുകളിൽ വീണ മരം മുറിച്ച് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാരിലൊരാൾ അപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. ആദൂർ കുണ്ടാർ ഉയിത്തടുക്കയിലെ അബ്ദുല്ലയുടെ മകൻ സാജിദ് (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്   സംബ്രൂദിനെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട്പോയി.നാട്ടുകാർ റോഡരികിൽ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും മുറിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയാണ്.No comments