JHL

JHL

മഞ്ചേശ്വരത്ത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമം: കോടിയേരി

മഞ്ചേശ്വരം(True News 12 October 2019): ബിജെപി ജയിക്കാൻ സാധ്യതയുണ്ടെന്ന്‌ പ്രചരിപ്പിച്ചാണ‌് മുസ്‌ലിം ലീഗ‌ും കോൺഗ്രസും മഞ്ചേശ്വരത്തു വോട്ടുതേടുന്നത‌െന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗുമായി എൽഡിഎഫ‌് ധാരണയുണ്ടാക്കിയെന്നാണ‌് ബിജെപിയുടെ പ്രചാരണം. രണ്ടും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ‌്.  

ആർഎസ‌്എസുമായി ഒത്തുകളിക്കുന്നത‌് കോൺഗ്രസും മുസ്‌ലിം ലീഗുമാണ്‌. കൂത്തുപറമ്പ‌് തൊക്കിലങ്ങാടി സ‌്കൂൾ സൊസൈറ്റി തിരഞ്ഞെടുപ്പിൽ 3 ആർഎസ‌്എസുകാരെ വിജയിപ്പിച്ചത‌് ഇതിന‌് തെളിവാണ‌്. കോൺഗ്രസിന‌് 210 വോട്ടുണ്ട‌്. ബിജെപിക്ക‌്  70 വോട്ടും. എന്നിട്ടും 3 ആർഎഎസ‌്എസുകാർ വിജയിച്ചു. ഇത‌് തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നാണ‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത‌്. ഈ അഭിപ്രായത്തിൽ മുല്ലപ്പള്ളി ഉറച്ചുനിൽക്കുന്നുണ്ടോയെന്നും കോടിയേരി ചോദിച്ചു.

കണ്ണൂർ ജില്ലയിലെ നടുവിലിൽ ആർഎസ‌്എസിന്റെ പദസഞ്ചലനത്തിന‌് ഭൂമി വിട്ടുകൊടുത്തത്‌ മുസ്‌ലിം ലീഗാണ്‌. ശബരിമല ഈ തിരഞ്ഞെടുപ്പിൽ വിഷയമേയല്ല. റിവ്യൂ ഹർജി പരിഗണിച്ച‌് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി സർക്കാർ നടപ്പിലാക്കും. ശബരിമലയെ കലാപഭൂമിയാക്കാൻ ആർഎസ‌്എസിനെ അനുവദിക്കില്ല. ഭരണഘടനാ ബഞ്ചിന്റെ വിധിയെ നിയമസഭയിൽ നിയമം കൊണ്ടുവന്നു മറികടക്കാനാവില്ല എന്ന്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. ഇത്തരം പ്രചാരണങ്ങളൊന്നും മഞ്ചേശ്വരത്ത‌ു വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

മഞ്ചേശ്വരത്തും സീതാംഗോളിയിലും അദ്ദേഹം പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്തു. മഞ്ചേശ്വരം ഹിൽപാലസിൽ നടന്ന യോഗത്തിൽ കെ.ആർ.ജയാനന്ദ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഡോ.വി.പി.പി.മുസ‌്തഫ പ്രസംഗിച്ചു. സീതാംഗോളിയിൽ സാബു അബ്രഹാം അധ്യക്ഷനായി. പി രഘുദേവൻ പ്രസംഗിച്ചു. 

No comments