JHL

JHL

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ; മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിൽ 24 വീതം വാർഡുകൾ

കാസറഗോഡ് (True News 28 February 2020): തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവിറങ്ങി. എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ 24 വീതം വാര്‍ഡുകള്‍ ഉണ്ടാവും. സ്ത്രീ സംവരണം, പട്ടികജാതി വര്‍ഗ സംവരണം എന്നിവയുടെ എണ്ണവും തീരുമാനിച്ചു. മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള, പള്ളിക്കര, അജാനൂര്‍ എന്നീ പഞ്ചായത്തുകളിലാണ് 24 വീതം വാര്‍ഡുകളുണ്ടാവുക. ഉദുമ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ 23 വീതം വാര്‍ഡുകളും വരും. സ്ത്രീകള്‍ക്ക് (പട്ടികജാതി വര്‍ഗം ഉള്‍പ്പെടെ) മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള, പള്ളിക്കര, അജാനൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ വാര്‍ഡുകള്‍. 12 വീതം വാര്‍ഡുകളാണ് ഇവിടങ്ങളില്‍ നീക്കിവൈച്ചത്.
പഞ്ചായത്തുകളില്‍ പുതുതായി ഉണ്ടാവുന്ന വാര്‍ഡുകളുടെ എണ്ണം-കുമ്പഡാജെ 14, വെള്ളൂര്‍ 14, കാറഡുക്ക 16, മുളിയാര്‍ 18, ദേലംപാടി 17, ബേഡഡുക്ക 19, കുറ്റിക്കോല്‍ 17, വൊര്‍ക്കാടി 18, മീഞ്ച 17, പൈവളിഗെ 21, പുത്തിഗെ 16, എന്‍മകജെ 18, ബദിയഡുക്ക 21, മൊഗ്രാല്‍ പുത്തൂര്‍ 17, പുല്ലൂര്‍ പെരിയ 19, മടിക്കൈ 16, കോടോം ബേളൂര്‍ 21, കള്ളാര്‍ 15, പനത്തടി 17, ബളാല്‍ 17, കിനാനൂര്‍ കരിന്തളം 19, വെസ്റ്റ് ഏളേരി 19, ഈസ്റ്റ് ഏളേരി 18, കയ്യൂര്‍ ചിമേനി 17, ചെറുവത്തൂര്‍ 18, വലിയ പറമ്പ 14, പടന്ന 16, പിലിക്കോട് 18. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുളുടെ എണ്ണം- കാറഡുക്ക 14, മഞ്ചേശ്വരം 16, കാസര്‍കോട് 18, കാഞ്ഞങ്ങാട് 15, പരപ്പ 15, നീലേശ്വരം 14. ജില്ലാ പഞ്ചായത്ത് 18 വാര്‍ഡുകള്‍ ഉണ്ടാവും. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കമ്മീഷന്‍ 2015 ലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ട് പോകുമ്പോഴാണ് 2019ലെ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി വിധി വന്നത്. ബൂത്ത് തലത്തിലുള്ള വോട്ടര്‍ പട്ടിക വാര്‍ഡ് തലത്തിലുള്ളതാക്കി മാറ്റാന്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് വാര്‍ഡ് വിഭജനം കൂടി വരുന്നത്. ഇത് ഉദ്യോഗസ്ഥരെ വട്ടം കറക്കും.

No comments