JHL

JHL

സ്കൂൾ പരിപാടിയുടെ ഫോട്ടോ പൗരത്വ നിയമ അനുകൂല പരിപാടിയുടേതെന്ന തരത്തിൽ പത്രത്തിൽ വാർത്ത; നിയമ നടപടിയെടുക്കുമെന്ന് സ്കൂൾ പി ടി എ

കുമ്പള(True News, Feb 7,2020) :സ്കൂൾ പരിപാടിയുടെ ഫോട്ടോ എൻ ആർ സി അനുകൂല പരിപാടിയുടേതെന്ന തരത്തിൽ പത്രത്തിൽ വന്ന വാർത്ത തിരുത്തി മാപ്പു പറയാൻ തയ്യാറായില്ലെങ്കിൽ പത്രത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന്  സ്കൂൾ അധികൃതർ/. മഞ്ചേശ്വരം സബ് ജില്ലയിലെ ചേവാര്‍ എയുപി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബ്രോഷർ പ്രകാശനത്തിന്റെ ഫോട്ടോ  ബി ജെ പി സംഘടിപ്പിച്ച പൗരത്വ നിയമത്തെ അനുകൂലിച്ചു പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയക്കുന്ന പരിപാടിയുടേതെന്ന തരത്തിൽ [[പാത്രത്തിൽ വന്നെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. മൂന്നു മാസങ്ങൾക്കു നടന്ന ഈ പരിപാടിയുടെ വാർത്ത ഇതേ ഫോട്ടോയോടൊപ്പം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ സംഘ പരിവാറും   ബിജെപിയും  വ്യാജ ഫോട്ടോ  പ്രചരിപ്പിക്കുന്നു. പത്രം ഇതിനു കൂട്ടുനിൽക്കാതെ തിരുത്തു പ്രസിദ്ധീകരിച്ചു തെറ്റിദ്ധാരണ മാറ്റണമെന്ന്   സ്കൂൾ ഭാരരവാഹികൾ കുമ്പളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയും. വാര്‍ത്ത നല്‍കിയവര്‍ക്കെതിരെയും നിയമ നടപടിയെടുക്കുമെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
സലീല്‍ മാസ്റ്റർ , അഷ്‌റഫ്‌ ചേവാർ , അസീസ് ചേവാര്‍ എന്നിവരാണ് പത്ര സമ്മേളനത്തിൽ സംബന്ധിച്ചത്. 
മംഗളൂരുവിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു  പ്രമുഖ  കന്നഡ പത്രത്തിലാണ് ഫോട്ടോ മാറി വന്നത്.

No comments