JHL

JHL

കർണാടക ഹൈക്കോടതി റിട്ട.ചീഫ് അക്കൗണ്ട്സ് ഓഫീസർ അബ്ദുൽ പെർവാഡ് അന്തരിച്ചു.

മൊഗ്രാൽ(True News 4 February 2020): മൊഗ്രാൽ പെർവാഡ് സ്വദേശിയും ബാംഗ്ലൂരിൽ താമസക്കാരനുമായ കർണാടക ഹൈക്കോടതി  റിട്ട.ചീഫ് അക്കൗണ്ട്സ് ഓഫീസർ അബ്ദുൽ പെർവാഡ് (83)ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ വൈകിട്ടോടെ ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം.
കർണാടക സംസ്ഥാന ഉപഭോക്‌തൃ കോടതി മുൻ അംഗം കൂടിയാണ് അബ്ദുൽ പെർവാഡ്. പരേതനായ മൂസാ പെർവാഡിന്റെ പുത്രനായ അബ്ദുൽ പെർവാഡ് നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ' കാസ്രോട്ടെ ബാസെ' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. കാര്യങ്ങൾ  നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ അപാര കഴിവായിരുന്നു.
മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പഴയ കാല അംഗവും പഴയതലമുറയിലെ മികച്ച ഫുട്ബാൾ താരവുമായിരുന്നു.

ഫസ്റ്റ് ബാച്ച് ഐ.പി.എസ് ഓഫീസർ പരേതനായ ബീരാൻ മൊയ്തീന്റെ മകൾ സുലൈഖയാണ് ഭാര്യ.
മക്കൾ : ഹനീഫ് ( യു.എസ്.എ), യാസ്മിൻ , ആയിഷ

മരുമക്കൾ :
അഷ്‌റഫ് ഗുഡ് വിൽ , ഷബീർ ബാംഗ്ലൂർ , ഡോ : ഫർസാന

സഹോദരങ്ങൾ : പരേതനായ  സൈനുദ്ദീൻ പെർവാഡ് ,  അബ്ബാസ് പെർവാഡ് ,  പരേതയായ ഖദീജ , എം.ജി.ബീഫാത്തിമ്മ , നഫീസ.
ദേശീയ കാർ റാലി ചാമ്പ്യൻ മൂസാ ഷരീഫ് സഹോദര പുത്രനാണ്
മയ്യിത്ത്‌ ഇന്ന് ഉച്ചക്ക് ശേഷം ബാംഗ്ലൂർ ഇന്ദിരാനഗർ ജുമാ മസ്ജിദിൽ ഖബറടക്കും.

No comments