JHL

JHL

റദ്ദുച്ച മെമ്മോറിയൽ ട്രോഫി - സോക്കർ ഫെസ്റ്റും ഫാമിലി മീറ്റും മാർച്ച്‌ 20 ന്‌. ദുബായിൽ

ദുബായ്‌(True News 29 February 2020): മഞ്ചേശ്വരം മുൻ എം എൽ എ, പി ബി അബ്ദുറസ്സാഖ്‌ സാഹിബിന്റെ സ്മരണാർത്ഥം ദുബായ്‌ കെ എം സി സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി 2020 മാർച്ച്‌ 20 ന്‌ ദുബായ്‌ അൽഖിസൈസ്‌ ടാർഗറ്റ്‌ സ്പോർട്സ്‌ ഫീൾഡിൽ സംഘടിപ്പിക്കുന്ന റദ്ദുച്ച മെമ്മോറിയൽ ട്രോഫി  സോക്കർ ഫെസ്റ്റിന്റെയും ഫാമിലി മീറ്റിന്റെയും ബ്രൗഷർ പ്രകാശനം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ്‌ ചെയർമാനും സ്വാഗതസംഘം മുഖ്യരക്ഷാധികാരിയുമായ യഹ്‌യ തളങ്കര യുവ വ്യവസായി സേഫ്ടെൽ മാനേജിംഗ്‌ ഡയറക്ടർ സൈഫുദ്ദീൻ കോപ്പക്ക്‌ നൽകി നിർവഹിച്ചു. ജീവകാരുണ്യ രംഗത്ത്‌ സ്തുത്യർഹമായ സേവനങ്ങൾ നിർവ്വഹിച്ച്‌ ഉത്തരവാദിത്തം നിറവേറ്റുന്ന കാസർക്കോട്‌ മണ്ഡലം കെ എം സി സി കാരുണ്യ രംഗത്തെ മാതൃകാവ്യക്തിത്വമായിരുന്ന റദ്ദുച്ചാന്റെ നാമത്തിൽ സംഘടിപ്പിക്കുന്ന സോക്കർഫെസ്റ്റും ഫാമിലിമീറ്റും  വൻ വിജയമാക്കണമെന്ന് യഹ്യ തളങ്കര അഭ്യർഥിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.
 ജനറൽ സെക്രട്ടറി  നൂറുദ്ദിൻ പി ഡി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രെഷർ ഹനീഫ് ടി ആർ , ജില്ലാ ഭാരവാഹികളായ ഫൈസൽ മുഹ്‌സിൻ, ഇ ബി അഹ്‌മദ്‌ മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് ചൗക്കി , സുഹൈൽ കോപ്പ ,സഫ്‌വാൻ അണങ്കൂർ, പഞ്ചായത്തു മുൻസിപ്പൽ ഭാരവാഹികളായ സുഹൈർ യഹ്‌യ , ഹനീഫ് കുമ്പഡാജ സാദിഖ് ബെള്ളിപ്പാടി തുടങ്ങിയവർ സംബന്ധിച്ച്. ട്രെഷർ സത്താർ ആലമ്പാടി നന്ദിയും പറഞ്ഞു.

ദുബായ് കെ എം സി സി കാസർക്കോട്‌ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന റദുച്ച മെമ്മോറിയൽ ട്രോഫി സോക്കർ ഫെസ്റ്റിന്റെ ബ്രൗഷർ പ്രകാശനം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ്‌ ചെയർമാനും സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയുമായ യഹ്‌യ തളങ്കര സേഫ്ടെൽ മാനേജിംഗ്‌ ഡയറക്ടർ സൈഫുദ്ദീൻ കോപ്പക്ക്‌ നൽകി നിർവഹിക്കുന്നു.

No comments